സിസ്റ്റർ ലൂസിയുടെ അപ്പീല്‍ വത്തിക്കാൻ തള്ളി
text_fieldsമാനന്തവാടി: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തില്‍ പങ്കെടുത്തതിെൻറ പേരിൽ എഫ്. സി.സി സന്യാസ സഭയില്‍നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റർ ലൂസി കളപ്പുരക്ക ൽ നല്കിയ അപ്പീല്‍ വത്തിക്കാൻ തള്ളി. വത്തിക്കാനുവേണ്ടി ഡൽഹിയിലെ നേതൃത്വമാണ് ഇക്കാ ര്യം അറിയിച്ചത്. നേരത്തേ എഫ്.സി.സി കണ്ടെത്തിയ ചട്ടലംഘനങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ലൂസിയെ പുറത്താക്കിയ തീരുമാനം ശരിവെച്ചത്.
മേയ് 11ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ ലൂസി കളപ്പുരക്കലിനെ വോട്ട് ചെയ്ത് പുറത്താക്കിയിരുന്നു. ഈ നടപടിക്കെതിരെ ലൂസി ആഗസ്റ്റ് 16നായിരുന്നു വത്തിക്കാന്‍ തെൻറ ഭാഗങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അപ്പീല്‍ നല്‍കിയത്. ഇതിന് ലത്തീന്‍ ഭാഷയില്‍ നല്കിയ മറുപടിയില്‍ സഭാമേലധികാരികളുടെ അനുമതി കൂടാതെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സഭക്കെതിരെ പ്രതികരിച്ചു, സഭാവസ്ത്രത്തിന് പകരം ചുരിദാര്‍ ധരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു, നിരവധി തവണ വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടും തൃപ്തികരമായി മറുപടി നല്‍കിയില്ല തുടങ്ങിയവ ശരിവെക്കുന്നുണ്ട്.
എന്നാല്‍, വത്തിക്കാന്‍ ഇപ്പോള്‍ നല്കിയ വിശദീകരണത്തിലും ലൂസി തൃപ്തയല്ലെങ്കില്‍ പുതിയ അപ്പീല്‍ നിയമാനുസൃത കാലാവധിക്കുള്ളില്‍ സുപ്രീം ട്രൈബ്യൂണലിന് നല്കാന് സാവകാശം അനുവദിക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെയാണ് കാരക്കാമലയിലുള്ള എഫ്.സി.സി കോണ്‍വെൻറില്‍ വത്തിക്കാനില്‍നിന്നുള്ള തീരുമാനത്തിെൻറ കോപ്പിയെത്തിച്ച് ലൂസിക്ക് നേരിട്ട് കൈമാറിയത്. എന്നാൽ, തെൻറ ഭാഗം കേൾക്കാൻ തയാറാകാത്തതിനാൽ നടപടി നീതിപൂർവമല്ലെന്നും മഠത്തിൽ തന്നെ തുടരുമെന്നുമാണ് ലൂസിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.