രാഹുൽ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല –യെച്ചൂരി
text_fields
പത്തനംതിട്ട: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെ ന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഇടതുപക്ഷത്തോട് മത്സരി ക്കാനുള്ള കോണ്‍ഗ്രസ് പ്രസിഡൻറിെൻറ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. മറ്റൊരു പാർട്ടിയുടെ നേതാക്കൾ മത്സരിക്കുന്ന കാര്യത്തിൽ രഹസ്യമായി അങ്ങോട്ടുപോയി പറയുന്ന ശീലം സി.പി.എമ്മിനില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഉറക്കെത്തന്നെ പറയും.
ബി.ജെ.പിയെ പരാജയപ്പെടുത്തുക, ഇടതുപക്ഷത്തിെൻറ അംഗബലം ലോക്സഭയിൽ വർധിപ്പിക്കുക, തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരുക എന്നീ മൂന്ന് ലക്ഷ്യങ്ങളോടെയുള്ള പ്രർത്തനങ്ങളിലാണ് തങ്ങൾ ഏർപ്പെട്ടിരിക്കുന്നത്. ഇതിനിടയാണ് കോൺഗ്രസ് പ്രസിഡൻറ് കേരളത്തിൽ മത്സരിക്കുന്നു എന്ന വാർത്ത കേൾക്കുന്നത്. അദ്ദേഹത്തിന് എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, എൽ.ഡി.എഫിനെ പരാജയപ്പെടുത്തുകയാണോ ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം ചെയ്യേണ്ടത്. ബി.ജെ.പിയോടല്ല, കേരളത്തിലെ എൽ.ഡി.എഫിനോടാണ് പോരാട്ടം എന്നുവരുന്നത് എത്രമാത്രം ഗുണകരമാകുമെന്നും യെച്ചൂരി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.