സ്വാധീനം വീണ്ടെടുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങണം –യെച്ചൂരി
text_fieldsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി താല്‍ക്കാലികമാ ണെന്നും ജനസ്വാധീനം വീണ്ടെടുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും സി.പി.എം ജനറല്‍ സെക് രട്ടറി സീതാറാം യെച്ചൂരി പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ജനങ്ങളുമായി ആശയ സംവാദം ശക്തിപ്പെടുത്തുകയല്ലാതെ മറ്റു മാർഗമില്ല. ആശയ സംവാദവും വര്‍ഗസമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധി മറികടക്കാനാവൂയെന്ന് അദ്ദേഹം പറഞ്ഞു. കോസ്റ്റ്ഫോഡിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ.എം.എസ്. സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു െയച്ചൂരി.
ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന് ജനങ്ങൾ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്നും കണ്ടെത്തണം. ഈ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ- വലതുപക്ഷ ഏകീകരണം നടന്നു.
തെരെഞ്ഞടുപ്പിലേറ്റ തിരിച്ചടിക്ക് പരിഹാരം കാണാൻ പാർട്ടി 12 ഇന പ്രവർത്തന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ബൂത്ത് തലത്തിൽ ഉണ്ടായ വോട്ടിങ്ങിനെക്കുറിച്ച് പഠനം നടത്തും. എങ്ങനെ തിരിച്ചടി നേരിട്ടു എന്ന് വ്യക്തമായി പാർട്ടി വിലയിരുത്തും. ഹിന്ദുത്വത്തിലൂടെ ഫാഷിസ്റ്റ് രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനാണ് ബി.ജെ.പി ശ്രമം.
സ്വാതന്ത്ര്യാനന്തരം മതാടിസ്ഥാനത്തിലുള്ള വിഭജനം ചിലര്‍ ആഗ്രഹിച്ചു. അന്ന് ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാൻ ശ്രമം നടന്നു. അതാണ് ഇപ്പോഴും നടക്കുന്നത്. മതവും ഭരണകൂടവും രണ്ടാണ്. മതത്തിെൻറ ഇടപെടൽ ഭരണകൂടത്തിലുണ്ടാവരുത്. മതവിശ്വാസങ്ങള്‍ക്ക് സംരക്ഷണം നൽകൽ മാത്രമാണ് ഭരണകൂടത്തിെൻറ കര്‍ത്തവ്യം. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. ഇത് ചെറുക്കണമെങ്കില്‍ സാധാരണക്കാരുടെ പിന്തുണയുണ്ടാകണം. കേരള മാതൃക എന്നതിന് ഇവിടെയും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.