അക്രമങ്ങൾ പാർട്ടി നയമല്ലെന്ന് ആവർത്തിച്ച് സീതാറാം യെച്ചൂരി
text_fieldsതൃശൂർ: അക്രമങ്ങൾ പാർട്ടി നയമല്ലെന്ന് ആവർത്തിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂരിൽ സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. അതേ സമയം, പാർട്ടി പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തും. പാർട്ടിയിൽ ഒരുതരത്തിലുള്ള അഭിപ്രായഭിന്നതകളുമില്ല. ഉൾപാർട്ടി ജാനധിപത്യമാണ് സി.പി.എമ്മിെൻറ ശക്തി. മാധ്യമങ്ങൾ എന്ത് വ്യാഖ്യാനം നൽകിയാലും പാർട്ട ഒറ്റശരീരമായി നിലകൊള്ളും. ചർച്ച ചെയ്ത് പാർട്ടിയിൽ എടുത്ത തീരുമാനം അന്തിമമായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ആർ എസ് എസും ബി ജെ പിയും മുഖ്യശത്രുക്കായി സി പി എമ്മിനെ കാണുന്നു. ശാരീരികമായി ആക്രമണത്തിലൂടെ ഇല്ലാതാക്കാവുന്ന പാർട്ടിയല്ല സി പി എം. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണകൾ ഉണ്ടാകില്ല. അതേ സമയം, വർഗീയ വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കാനുള്ള അടവ് നയം സ്വീകരിക്കണം. രാജ്യത്തെ ഏക മതേതര സംസ്ഥാനം കേരളമാണ്. ഇത് കൊണ്ടാണ് കേരളം ആക്രമിക്കപ്പെടുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.