കശ്മീരിനെ ഇന്ത്യയിലെ ഫലസ്തീനാക്കാൻ അനുവദിക്കരുത് –യെച്ചൂരി
text_fieldsതിരുവനന്തപുരം: കശ്മീർ താഴ്വരയെ ഇന്ത്യയിലെ ഫലസ്തീനാക്കാൻ അനുവദിക്കരുതെന് ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനപ്രകാരം പ്രത്യേകപരിഗണന പേ ത്താളം സംസ്ഥാനങ്ങൾക്കുണ്ടായിരിക്കെ കശ്മീരിനെമാത്രം വിഭജിച്ചതിന് പിന്നിൽ ബി. ജെ.പിയുടെ വർഗീയ അജണ്ടയാണ്.നടപടി കശ്മീരിൽ മാത്രം പരിമിതപ്പെടുമെന്ന് തെറ്റിദ് ധരിക്കരുതെന്നും നാളെ ഏത് സംസ്ഥാനത്തെയും ഇതേരൂപത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന ്ന അേങ്ങയറ്റത്തെ അപകടകരമായ സൂചന പതിയിരിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ജമ്മു-കശ്മീർ: ആർട്ടിക്കിൾ 370 റദ്ദാക്കൽ ഉയർത്തുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ എ.കെ.ജി സെൻററിൽ പ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. ജനഘടനയും സാമൂഹികഘടനയും മാറ്റിത്തീർക്കാനുള്ള ആസൂത്രിത നീക്കമാണ് കശ്മീരിൽ നടക്കുന്നത്.
ഇതരമതസ്ഥർ കശ്മീരിൽ ഭൂമി വാങ്ങി താമസമാക്കുന്നതോടെ ഇൗ സ്ഥിതി മാറിക്കിട്ടുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇസ്രായേലിലെ ജൂതന്മാർ ഫലസ്തീൻ ഭൂപ്രദേശം വാങ്ങുകയും അവിടെ താമസമാക്കുകയും ചെയ്യുക വഴി അവിടത്തെ സാമൂഹിക-വംശീയ ഘടനയെ മാറ്റിയിരുന്നു.
സമാധാനം സ്ഥാപിക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യുകയാണ്. ഇസ്രായേൽ മാതൃകയിൽ കശ്മീരിൽ സൈനികസാന്നിധ്യം വർധിപ്പിക്കുകയാണ്. ലോകത്തുതന്നെ ഏറ്റവുമധികം സൈനികസാന്നിധ്യമുള്ള ഭൂപ്രദേശമായി കശ്മീർ മാറി. തെറ്റായ പ്രചാരേവലകളിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാണ് ബി.ജെ.പി ഇപ്പോൾ ബോധപൂർവം ശ്രമിക്കുന്നത്.
രാജ്യത്തിെൻറ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാൻ വൈവിധ്യങ്ങളെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ. വിജയരാഘവൻ അധ്യക്ഷതവഹിച്ചു. ആനാവൂർ നാഗപ്പൻ, കെ. പ്രകാശ്ബാബു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.