അവധിക്കാല കേസ് കേൾക്കാൻ സിറ്റിങ്:സിംഗിൾ ബെഞ്ച് പിരിഞ്ഞത് രാത്രി ഒമ്പതിന്
text_fieldsകൊച്ചി: അവധിക്കാല കേസ് കേൾക്കാൻ സിറ്റിങ് നടത്തിയ ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുരളീപുരുഷോത്തമന്‍റെ ബെഞ്ച് കഴിഞ്ഞ ദിവസം പിരിഞ്ഞത് രാത്രി ഒമ്പതിന്. മുൻകൂട്ടി ലിസ്റ്റ് ചെയ്തിരുന്ന 273 കേസുകൾക്ക് പുറമെ അടിയന്തര പ്രാധാന്യമുള്ള 32 ഹരജികളും ചൊവ്വാഴ്ച പരിഗണിച്ചു.
മധ്യവേനലവധിക്ക് ഹൈകോടതി അവധിയായതിനാൽ ചില ദിവസങ്ങളിൽ അവധിക്കാല ബെഞ്ചുകൾ പ്രവർത്തിക്കാറുണ്ട്. ആറ് സിംഗിൾബെഞ്ചും ഒരു ഡിവിഷൻ ബെഞ്ചുമാണ് ചൊവ്വാഴ്ച കേസുകളിൽ വാദം കേട്ടത്. ആയിരത്തോളം കേസുകളാണ് പരിഗണനക്കെത്തിയത്.കൊച്ചിൻ കാൻസർ സെന്‍ററിലേക്ക് കൊണ്ടുവന്ന ഭാരമേറിയ ട്രാൻസ്‌ഫോർമർ ഇറക്കാൻ യൂനിയൻ നേതാക്കൾ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരായ ഹരജി, ഉയർന്ന പി.എഫ് പെൻഷന് ഓപ്ഷൻ നൽകാൻ സമയം നീട്ടി ചോദിച്ചുള്ള കെ.എസ്.എഫ്.ഇ ഹരജി, പെൻഷനുകളുടെ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാക്കിയതിനെതിരായ ഹരജി, ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം തടയണമെന്നതടക്കമുള്ള ഹരജികൾ തുടങ്ങിയവയെല്ലാം പരിഗണിച്ചത് ഇതേ ബെഞ്ചായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.