നീതി തേടിയെത്തുന്നവരെ വലക്കുന്ന സാഹചര്യം ഒഴിവാക്കണം -ചീഫ് ജസ്റ്റിസ്
text_fieldsകൊച്ചി: നീതി തേടിയെത്തുന്നവരെ വലക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതയലേറ്റ ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി. പാവപ്പെട്ടവർക്ക് നീതിയുറപ്പാക്കാൻ കോടതിയും ഭരണകൂടവും ഒത്തുചേർന്നുള്ള കൂട്ടായ പ്രയത്നമാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തനിക്കു സ്വീകരണം നൽകാൻ തിങ്കളാഴ്ച ഹൈകോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒന്നാം കോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. ബിജു എന്നിവർ സംസാരിച്ചു.
കേരള, ഗുജറാത്ത് ഹൈകോടതികളിലെ ജഡ്ജിമാർ, മുൻ ജഡ്ജിമാർ, വിവിധ ജുഡീഷ്യൽ ഓഫിസർമാർ, അഭിഭാഷകർ, ഹൈകോടതി ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.