രൂക്ഷ വിമർശനവുമായി ശിവസേനയും; സഖ്യകക്ഷി പ്രതിഷേധത്തിൽ കലങ്ങി നന്ദിപ്രമേയ ചർച്ച
text_fieldsന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ നടത്തിയ അഭിസംബോധനക്ക് നന്ദി പറയാൻ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന ഇല്ല. ലോക്സഭയിൽ ചൊവ്വാഴ്ച നടന്ന നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തെ രൂക്ഷമായി വിമർശിച്ചാണ് ശിവസേന സംസാരിച്ചത്. മറ്റൊരു എൻ.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പിയുടെ എം.പിമാർ ആന്ധ്രയോടുള്ള അവഗണനക്കെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുേമ്പാൾ തന്നെയായിരുന്നു ഇത്.
ഒരു കാര്യത്തിലും സഖ്യകക്ഷികളുമായി കൂടിയാലോചിക്കാതെയാണ് മോദിസർക്കാർ മുന്നോട്ടു പോകുന്നതെന്ന് നന്ദിപ്രമേയ ചർച്ചയിൽ ശിവസേന നേതാവ് അനന്തറാവു അദ്സുൽ കുറ്റപ്പെടുത്തി. ഇൗ സർക്കാർ എൻ.ഡി.എയുടേതല്ല, ബി.ജെ.പിയുടേതു മാത്രമാണ്. ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്’ എന്ന് മോദി പറഞ്ഞുനടന്നതുകൊണ്ടായില്ല.
നടുത്തളത്തിൽ ബഹളംവെക്കുന്ന ടി.ഡി.പിക്കാരെയും ബി.ജെ.പി വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ശിവസേന എം.പി പറഞ്ഞു. 2016 ഫെബ്രുവരിയിൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കാൻ അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ വിസമ്മതിച്ചുവെന്ന വാദവും ശിവസേന എം.പി നടത്തി. 30,000 കോടി രൂപയാണ് പുതിയ നോട്ട് അച്ചടിക്കാൻ ചെലവാക്കിയത്.
മുദ്ര യോജന അടക്കം സർക്കാറിെൻറ മിക്ക പരിപാടികളും വിജയിക്കുന്നില്ല. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിെൻറയും രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിെൻറയും ഫലങ്ങൾ ബി.ജെ.പിക്ക് പാഠമാകണം. എന്തുകൊണ്ടാണിത് ശിവസേന പറയുന്നതെന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം. ശരി ശരിയാണ്; തെറ്റ് തെറ്റാണ്. അത് പറയുകതന്നെ ചെയ്യും. ബി.ജെ.പിയെയും ശിവസേനയെയും കൂട്ടിയിണക്കിയ ചരട് ഹിന്ദുത്വമാണ്. രാമക്ഷേത്ര നിർമാണം എവിടെയുമെത്തുന്നില്ല. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും എന്തുകൊണ്ടാണ് അതു നടക്കാതെ പോകുന്നതെന്നും അദ്സുൽ ചോദിച്ചു. മോദിസർക്കാറിെൻറ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞുവെന്ന് നന്ദിപ്രമേയ ചർച്ചയിൽ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുത്തലാഖ് പോലുള്ള ഹാസ്യപ്രകടനങ്ങൾകൊണ്ടൊന്നും സർക്കാറിനെ രക്ഷപ്പെടുത്താൻ കഴിയില്ല. സർക്കാറിെൻറ അടിത്തറ ഇളകുകയാണ്. ഇന്ത്യ തിളങ്ങുന്നുവെന്നു പറഞ്ഞുനടന്ന വാജ്പേയി സർക്കാറിനുണ്ടായ ദുരനുഭവംതന്നെയാണ് ഇൗ സർക്കാറിനെയും കാത്തിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.