ശിവഗിരി തീർഥാടനത്തിന് തുടക്കം
text_fieldsവർക്കല: 91ാമത് ശിവഗിരി തീർഥാടനത്തിന് വർക്കല ശിവഗിരിയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അധ്യക്ഷത വഹിച്ചു.
മന്ത്രി വി.എൻ. വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വി. ജോയി എം.എൽ.എ, വർക്കല കഹാർ, ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥ്, നഗരസഭ ചെയർമാൻ കെ.എം. ലാജി, റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, യു.എ.ഇ ഗുരുധർമ പ്രചാരണസഭ മുഖ്യ രക്ഷാധികാരി ഡോ.കെ. സുധാകരൻ, യു.എ.ഇ സേവനം ചീഫ് കോഓഡിനേറ്റർ അമ്പലത്തറ രാജൻ, കോൺഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് ചെയർമാൻ കെ.കെ. ശശിധരൻ, തീർഥാടന കമ്മിറ്റി ചെയർമാനും പ്രവാസി വ്യവസായിയുമായ കെ.ജി. ബാബുരാജ്, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.