ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം
text_fieldsമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംവർക്കല: 91ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കം. രാവിലെ 7.30ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. പുലര്‍ച്ച 4.30ന് പർണശാലയില്‍ ശാന്തിഹവനവും അഞ്ചിന് ശാരദാമഠത്തില്‍ വിശേഷാല്‍ പൂജയും 5.30ന് സമാധിപീഠത്തില്‍ വിശേഷാല്‍ ഗുരുപൂജയും നടത്തിയ ശേഷമാണ് പതാക ഉയർത്തൽ ചടങ്ങ്. രാവിലെ 10ന് തീർഥാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ധര്‍മസംഘം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ, ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പങ്കെടുക്കും. മന്ത്രി വി.എന്‍. വാസവന്, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, രമേശ് ചെന്നിത്തല എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഉച്ചക്ക് രണ്ടിന് സാങ്കേതിക ശാസ്ത്ര സമ്മേളനം ഐ.എസ്. ആര്.ഒ ചെയര്മാന് ഡോ.എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് അധ്യക്ഷത വഹിക്കും.
വൈകീട്ട് അഞ്ചിന് ‘ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം’ സമ്മേളനം കര്‍ണാടക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന് എം.പി മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.