ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം; വത്തിക്കാൻ ലോകമത പാർലമെന്റിന്‍റെ വിശദീകരണം സ്വാമി വീരേശ്വരാനന്ദ നിർവഹിക്കും
text_fieldsവർക്കല: 92ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ പത്തിന് തീർഥാടനകാല സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. വത്തിക്കാൻ ലോകമത പാർലമെന്റിന്‍റെ വിശദീകരണം സ്വാമി വീരേശ്വരാനന്ദ നിർവഹിക്കും.
തിങ്കളാഴ്ച രാവിലെ 10ന് മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ10ന് സ്വാമി ശാരദാനന്ദയുടെ അധ്യക്ഷ്യതയിൽ ബോധേന്ദ്രതീർഥ സ്വാമി പ്രഭാഷണം നടത്തും. 28ന് സംവരണ സംരക്ഷണ നേതൃസംഗമം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. 29ന് ഗുരുധർമ പ്രചാരണ സഭാസമ്മേളനം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. തീർഥാടനം ജനുവരി 5 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.