86ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം
text_fieldsവർക്കല: 86ാമത് ശിവഗിരി തീർഥാടനത്തിന് ഞായറാഴ്ച തുടക്കം. പുലർച്ചെ ശിവഗിരിമഠത്തി ലെ പർണശാലയിലും ശാരദ മഠത്തിലും ശ്രീനാരായണ ഗുരുവിെൻറ സമാധി മണ്ഡപത്തിലും വിശേഷാ ൽ പൂജകളും പ്രാർഥനയും നടക്കും. തുടർന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിെൻറ മുന്നിലെ കൊടിമരത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ പീത പതാക ഉയർത്തുന്നതോടെ മൂന്നുനാൾ നീളുന്ന തീർഥാടനം ആരംഭിക്കും.
രാവിലെ പത്തിന് തീർഥാടന സേമ്മളനം ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷതവഹിക്കും. മന്ത്രി എ.കെ. ബാലൻ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, കെ.സി. വേണുഗോപാൽ എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, റിച്ചാർഡ് ഹേ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള, വി. ജോയി എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും.
തീർഥാടനത്തോടനുബന്ധിച്ച് നടന്ന കായികമത്സരങ്ങളുടെ എവർ റോളിങ് ട്രോഫികളും സമ്മാനിക്കും. ശിവഗിരി ടി.വിയുടെ ലോഗോ പ്രകാശനവും നടക്കും. ഉച്ചക്ക് 12.30ന് ‘വിദ്യാഭ്യാസവും കൈത്തൊഴിലും’ എന്ന വിഷയത്തിലെ സെമിനാർ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. പി.എം. രാജൻ ഗുരുക്കൾ അധ്യക്ഷതവഹിക്കും. വൈകീട്ട് 3.30ന് സാഹിത്യസമ്മേളനം ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ എൻ.എസ്. മാധവൻ അധ്യക്ഷതവഹിക്കും. ഡോ. കെ.വി. മോഹൻകുമാർ, ജോർജ് ഓണക്കൂർ, ബാലചന്ദ്രൻ വടക്കേടത്ത്, പി.കെ. പാറക്കടവ്, ഡോ. പോൾ മണലിൽ, പി.കെ. ഗോപി തുടങ്ങിയവർ സംബന്ധിക്കും. 6.30ന് ഈശ്വരഭക്തി സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.