ശിവഗിരി ടൂറിസം സർക്യൂട്ട്: ഉദ്ഘാടന വേദിയിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ തമ്മിൽ വാക് പോര്
text_fieldsവർക്കല: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനവും ടൂറിസം മന ്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ വാക് പോര്. പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാറിനെ ഒഴിവാക്കാൻ ഗൂഢശക്തികൾ ഇടപെട്ടെന്ന് കടകംപള്ളി ആരോപിച്ചു.
സംസ്ഥാനത്തിന്‍റെ പദ്ധതിയെ കേന്ദ്രം ബൈപ്പാസ് ചെയ്യുന്നത് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശിവഗിരി മഠം സ്വാമിമാർക്ക് സങ്കുചിത രാഷ്ട്രീയമെന്നും ഇത് ആശാവഹമല്ലെന്നും മന്ത്രി കടകംപള്ളി വിമർശിച്ചു.
പദ്ധതി കൂടുതൽ സൗകര്യപ്രദമാക്കാൻ വേണ്ടിയാണ് ഐ.ടി.ഡി.സിയെ ഏൽപ്പിച്ചതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സർക്കാറുമായി സഹകരിച്ചു പോകാനാണ് കേന്ദ്രത്തിന് താൽപര്യം. പദ്ധതിക്ക് തുഷാർ വെള്ളാപ്പള്ളി നേതൃത്വം വഹിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.
സങ്കുചിത രാഷ്ട്രീയം മഠത്തിന്‍റെ വിഷയമല്ലെന്ന് ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ പ്രസംഗത്തിലൂടെ മന്ത്രിക്ക് മറുപടി നൽകി. ഗൂഢനീക്കങ്ങൾ സന്യാസിമാരുടെ രീതിയല്ല. സന്യാസിമാർക്ക് രാഷ്ട്രീയ താൽപര്യങ്ങൾ ഇല്ലെന്നും സ്വാമി ശാരദാനന്ദ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.