എട്ട് വർഷത്തെ കാത്തിരിപ്പ്: ആദ്യ കൺമണിയെ കാണാനാകാതെ ശിവകുമാർ പോയി
text_fieldsശ്രീകൃഷ്ണപുരം: ബംഗളൂരുവിൽ സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായ ശിവകുമാർ (35) യാ ത്രയായത് ആദ്യ കൺമണിയെ കാണാൻ കാത്തുനിൽക്കാതെ. പരിയാനമ്പറ്റ പൂരം കാണാനാണ് ശിവകുമ ാർ ബംഗളൂരുവിൽനിന്ന് വ്യാഴാഴ്ച രാത്രി ബസിൽ കയറിയത്. എന്നാൽ, അപകടം എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി. ഒമ്പത് വർഷം മുമ്പാണ് ശിവകുമാർ തൃശൂർ സ്വദേശിനി ശ്രുതിയെ വിവാഹം കഴിച്ചത്.
പൂജയും വഴിപാടും ചികിത്സയുമായി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ് എട്ടുവർഷം നീണ്ടു. ഒടുവിൽ എട്ടുമാസം മുമ്പ് ഭാര്യ ഗർഭിണിയായ വിവരമറിഞ്ഞ് ഏറെ ആഹ്ലാദത്തിലായിരുന്നു ശിവകുമാർ. കഴിഞ്ഞ ജനുവരി 27ന് നാട്ടിലെത്തിയപ്പോൾ പൂരത്തിന് വരാമെന്ന് പറഞ്ഞ് മടങ്ങിയതാണ്.
ഒറ്റപ്പാലം തഹസിൽദാർ എസ്. ബിജു, അഡീഷനൽ തഹസിൽദാർമാരായ ശ്രീനിവാസ്, ദാമോദർ, വില്ലേജ് ഓഫിസർമാർ എന്നിവർ കാട്ടുകുളത്തെ വസതിയിലെത്തി. പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻറ് കെ. ജയദേവൻ, ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.എൻ. ഷാജുശങ്കർ തുടങ്ങി നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.