ഉത്തരക്കടലാസുകൾ കടത്തിയതായി ശിവരഞ്ജിത്ത് സമ്മതിച്ചു
text_fieldsതിരുവനന്തപുരം: സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കോളജില്‍നിന്ന് കടത്തിയതായി യൂനിവേഴ്സിറ്റി കോളജ ിലെ വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത് പൊലീസിനോട് സമ്മതിച്ചു. ഉത്തരക്കടലാസുകള്‍ കോളജിലെത്തിച്ച് ഇറക്കിെ വച്ചപ്പോഴാണ് കടത്തിക്കൊണ്ടുപോയത്. ആ സ്ഥലവും പൊലീസിന് ശിവരഞ്ജിത്ത് കാട്ടിക്കൊടുത്തു. കോപ്പിയടിക്കുകയായ ിരുന്നു ലക്ഷ്യമെന്നും മൊഴിയിൽ പറയുന്നു.
ഉത്തരക്കടലാസ് കടത്തിയ കേസില്‍ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട ശിവരഞ്ജിത്ത് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. ശനിയാഴ്ച തെളിവെടുപ്പിന് ശിവരഞ്ജിത്തിനെ യൂനിവേഴ്സിറ്റി കോളജിൽ എത്തിച്ചിരുന്നു. അപ്പോഴാണ് താന്‍ കുറ്റം ചെയ്തതായി ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചത്. ഉത്തരക്കടലാസുകള്‍ എവിടെനിന്നാണ് എടുത്തതെന്നും പൊലീസുകാര്‍ക്ക് കാട്ടിക്കൊടുത്തു. ശിവരഞ്ജിത്ത് പരീക്ഷയെഴുതിയ ഉത്തരക്കടലാസുകള്‍ ലഭിക്കാന്‍ പൊലീസ് തിങ്കളാഴ്ച കേരള യൂനിവേഴ്സിറ്റി അധികൃതര്‍ക്ക് കത്ത് നല്‍കും. ഉത്തരക്കടലാസുകൾ ൈകയെഴുത്ത് പരിശോധനക്കായി ഫോറൻസിക് ലാബിലേക്കയക്കുമെന്നും പൊലീസ് പറഞ്ഞു.
യൂനിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ശിവരഞ്ജിത്തിെൻറ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 16 കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇത് സർവകലാശാലയില്‍നിന്ന് യൂനിവേഴ്സിറ്റി കോളജിന് നൽകിയതാണെന്ന് പരീക്ഷ കൺട്രോളർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സർവകലാശാല പരീക്ഷയില്‍ വന്‍ ക്രമക്കേട് നടന്നെന്ന വിവരം പുറത്തുവന്നത്.
ഉത്തരക്കടലാസ് കടത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല പൊലീസിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇൗ വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നെങ്കിലും അത് നടപ്പായില്ല. ഇപ്പോൾ കേൻറാൺമെൻറ് സി.െഎയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇയാളെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ശിവരഞ്ജിത്ത് ഉൾപ്പെടെ ആറ് പ്രതികൾ യൂനിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിൽ ഇൗ മാസം 29 വരെ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.