ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു; പുതിയ ചുമതല ഉടനെ
text_fieldsതിരുവനന്തപുരം: സസ്പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു. സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് കൈപ്പറ്റി. പുതിയ തസ്തിക സംബന്ധിച്ച് തീരുമാനമായിട്ടില്ല. സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്നാണ് ശിവശങ്കറിനെ 2019ൽ സസ്പെൻഡ് ചെയ്തത്.
2021 ജൂലൈ 15ന് ശിവശങ്കറിന്‍റെ സസ്പെൻഷൻ കാലാവധി അവസാനിച്ചിരുന്നെങ്കിലും സസ്പെൻഷൻ 6 മാസത്തേക്കു നീട്ടുകയായിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ നിമനമടക്കമുള്ള കാര്യങ്ങളിൽ ശിവശങ്കർ വഴിവിട്ട് ഇടപെട്ടതായി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്‍റെ ഇടപെടലുകൾ സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി ഉണ്ടായത്.
2020 ജൂലൈ 16ന് ഒരു വർഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കേസിൽ പ്രതിയായതിനെ തുടർന്നാണ് സസ്പെഷൻ ആറു മാസത്തേക്ക് കൂടി നീട്ടിയത്. അതാണ് ഇപ്പോൾ അവസാനിച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ട ശിവശങ്കർ റിമാൻഡിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.