മലപ്പുറം ജില്ല കലക്ടറായിരിക്കെ അക്ഷയ പദ്ധതി നടപ്പാക്കി ശ്രദ്ധനേടി; ഒടുവിൽ അപമാനിതനായി മാറിനിൽക്കൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥരിലൊരാൾ എന്ന പദവിയിൽനിന്ന് അച്ചടക്കനടപടിക്ക് വിധേയനായി അപമാനിതനായി മാറിനിൽക്കേണ്ട അവസ്ഥയിലാണ് ഇന്ന് എം. ശിവശങ്കർ. തിരുവനന്തപുരം സ്വദേശിയായ ശിവശങ്കർ 1978ൽ കരമന എം.എം.ആർ.എച്ച്.എസിൽനിന്ന് രണ്ടാം റാേങ്കാടെയാണ് എസ്.എസ്.എൽ.സി വിജയിച്ചത്.
പിന്നീട് പാലക്കാട് എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക്കും ഗുജറാത്തിലെ െഎ.ആർ.എം.എയിൽനിന്ന് എം.ബി.എയും നേടിയശേഷം റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയിൽ ജോലി നേടി. പിന്നീട് ഡെപ്യൂട്ടി കലക്ടറായി സംസ്ഥാന സർവിസിെൻറ ഭാഗമായി. 1995ൽ സർക്കാർ െഎ.എ.എസ് ‘സമ്മാനിച്ചു’. മലപ്പുറം ജില്ല കലക്ടറായിരിക്കെ അക്ഷയ പദ്ധതി നടപ്പാക്കിയതിലൂടെ ശ്രദ്ധനേടി. തുടർന്ന് െഎ.ടി, സിവിൽ സെെപ്ലസ്, ലാൻഡ് റവന്യൂ, ടൂറിസം, പൊതുവിദ്യാഭ്യാസം, കായികം, സാമൂഹികക്ഷേമം, ഉൗർജം വകുപ്പുകളുടെ ചുമതല വഹിച്ചു.
മലപ്പുറത്ത് അക്ഷയ പദ്ധതി നടപ്പാക്കിയതിെൻറ മികവിൽ യു.ഡി.എഫ് കാലത്ത് െഎ.ടി മിഷൻ ഡയറക്ടറുമായി. അതേസമയം ശിവശങ്കറിെൻറ പ്രവർത്തനങ്ങളിൽ ഒരു വിഭാഗം െഎ.എ.എസ് ഉദ്യോഗസ്ഥർ അതൃപ്തരായിരുന്നു. ഒാരോ സർക്കാറിലും ചില മന്ത്രിമാരുമായുള്ള അടുപ്പത്തിലൂടെ ഇൗ വെല്ലുവിളികൾ മറകടന്നു. 2006 ൽ വി.എസ് സർക്കാർ ചുമതലയേറ്റപ്പോൾ െഎ.ടി വകുപ്പിലെത്താൻ ശ്രമിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പവും അന്ന് െഎ.ടി സെക്രട്ടറിയായിരുന്ന പേരതനായ ടെൻസിങ് അടക്കമുള്ളവരുടെ കർശന നിലപാടും ആ വാതിൽ അടച്ചെന്നാണ് വിവരം. അന്ന് ഉൗർജ സെക്രട്ടറിയായിരുന്ന അദ്ദേഹം അട്ടപ്പാടി കാറ്റാടി വിവാദത്തിലും ആക്ഷേപങ്ങൾ കേട്ടു.
അടുത്ത യു.ഡി.എഫ് സർക്കാറിൽ കെ.എസ്.ഇ.ബി ചെയർമാനായി. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരമേറ്റപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും െഎ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി. മുഖ്യമന്ത്രിയുടെ അടുത്ത വിശ്വസ്തരിൽ ഒരാളായി. പ്രളയ ശേഷം കെ.പി.എം.ജിയെ കൊണ്ടുവന്നതുസംബന്ധിച്ചും കോവിഡ് കാലത്തെ സ്പ്രിൻക്ലർ, ഇ-ബസ് എന്നിവയിലും ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ സംരക്ഷണച്ചിറകിൻകീഴിൽ സുരക്ഷിതനായി. ഒടുവിലെത്തിയ സ്വർണ കള്ളക്കടത്ത് കേസിൽ പക്ഷേ, അപമാനിതനായി മാറിനിൽക്കാനാണ് നിയോഗം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.