ശിവശങ്കറിെൻറ സസ്പെൻഷന് ഒരുവർഷം
text_fieldsതിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിക്ഷണ നടപടി നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ സസ്പെൻഷൻ കാലാവധി വെള്ളിയാഴ്ച തീരും. പല ഘട്ടങ്ങളിലായി നീട്ടിയ സസ്പെൻഷനാണ് ഇപ്പോൾ ഒരുവർഷമായത്. ശിക്ഷിക്കപ്പെടാത്ത ഒരു െഎ.എ.എസ് ഉദ്യോഗസ്ഥനെ ഒരു വർഷത്തിലേറെ സസ്പെൻഷനിൽ നിർത്താൻ അധികാരമില്ല.
ആ സാഹചര്യത്തിൽ ഉടൻ തീരുമാനമെടുക്കേണ്ടിവരും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. ശിവശങ്കറിനെ സർവിസിലേക്ക് തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് െഎ.എ.എസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നയതന്ത്ര ബാഗേജിലെത്തിയ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയതാണ് കേസിനാധാരം. അന്വേഷണം കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്നയിേലക്ക് മാറുകയും അതുവഴി ശിവശങ്കറിലെത്തുകയുമായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, െഎ.ടി സെക്രട്ടറി സ്ഥാനങ്ങളിൽനിന്ന് മാറ്റി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. പിന്നാലെ കേന്ദ്ര ഏജൻസികൾ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
98 ദിവസത്തെ ജയിൽവാസത്തിനുശേഷം ഫെബ്രുവരി നാലിനാണ് ശിവശങ്കർ ജാമ്യത്തിലിറങ്ങിയത്. എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ച കേസിൽ ശിവശങ്കർ പ്രതിയല്ല. സ്വർണക്കടത്തിെൻറ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് കസ്റ്റംസും ഇ.ഡിയും പറയുേമ്പാഴും തെളിവില്ല. മുഖ്യമന്ത്രിയെയും സർക്കാറിനെയും ലക്ഷ്യംെവച്ച് കേന്ദ്രം നടത്തിയ രാഷ്ട്രീയനീക്കമാണ് ഇതിന് പിന്നിലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.