ആറര ലക്ഷം ഡോസ് വാക്സിൻ കൂടി എത്തി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻക്ഷാമത്തിന് താൽക്കാലിക പരിഹാരം. ആറര ലക്ഷം ഡോസ് വാക്സിൻ കൂടി എത്തി. അഞ്ചര ലക്ഷം േകാവിഷീൽഡും ഒരുലക്ഷം േകാവാക്സിനുമാണെത്തിയത്. തിരുവനന്തപുരം റീജ്യന് രണ്ടരലക്ഷവും കൊച്ചി, കോഴിക്കോട് റീജ്യനുകൾക്ക് ഒന്നര ലക്ഷം വീതവും വാക്സിൻ കൈമാറി. കൊച്ചിയിലും കോഴിക്കോടും വാക്സിൻ എത്തിച്ച ശേഷം രാത്രി 8.30 ഓടെയാണ് ഇൻഡിഗോ വിമാനം തലസ്ഥാനത്തെത്തിയത്.
ഇന്നുമുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കും. എറണാകുളം മേഖലാ സ്റ്റോറില്‍ കോവാക്സിനും തിരുവനന്തപുരത്ത് േകാവിഷീല്ഡും കഴിഞ്ഞദിവസം തന്നെ തീര്‍ന്നിരുന്നു.
പതിനായിരം ഡോസ് േകാവിഷീല്ഡ് മാത്രമാണ് എറണാകുളം സ്റ്റോറില്‍ അവശേഷിച്ചിരുന്നത്. കോഴിക്കോട് സ്റ്റോറില്‍ 9000 ഡോസ് േകാവാക്സിനും 15000 ഡോസ് േകാവിഷീല്ഡും ആണുണ്ടായിരുന്നത്. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് മാത്രമാകും ഇനിമുതൽ വാക്സിൻ.
എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ വ്യാഴാഴ്ച സ്പോട്ട് രജിസ്ട്രേഷൻ നിറുത്തിവെച്ചത് തിരുവനന്തപുരത്തടക്കം പല ജില്ലകളിലും ജനങ്ങളും ആരോഗ്യവകുപ്പ് അധികൃതരും തമ്മിലുള്ള തർക്കത്തിനിടയാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പൊലീസ് ഇടപെട്ടാണ് ജനത്തെ പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.