മോഡലുകളെ ഹോട്ടലിൽ തടഞ്ഞതിന് ആറ് കേസുകൾ: മനുഷ്യാവകാശ കമ്മീഷനിൽ പൊലീസിന്‍റെ റിപ്പോർട്ട്
text_fieldsകൊച്ചി: നഗരം കേന്ദ്രീകരിച്ച് മോഡലിംഗ്, ഇവൻറ് മാനേജ്മെമെൻറ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറികളിൽ തടഞ്ഞുവച്ച കുറ്റത്തിന് എറണാകുളം ജില്ലയിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തൃക്കാക്കര പൊലീസ് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ടിക്ടോക് വീഡിയോ ചിത്രീകരിക്കാൻ പൊലീസ് ജീപ്പ് ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന കൗമാരക്കാരായ പെൺകുട്ടികളെ മാഫിയ സംഘങ്ങൾ ബ്ലാക്ക് മെയിൽ ചെയ്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.