ഇതാദ്യം ! വിചാരണ നേരിടേണ്ടത് മന്ത്രി ഉൾപ്പെടെ ആറ് നേതാക്കൾ
text_fieldsതിരുവനന്തപുരം: വിഷമമുണ്ടാക്കുന്നതാണെങ്കിലും എൽ.ഡി.എഫും സി.പി.എമ്മും പ്രതീക്ഷിച്ച വിധിയാണ് നിയമസഭാ കൈയാങ്കളിക്കേസിൽ ഉണ്ടായിരിക്കുന്നത്.
നിയമസഭയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു മന്ത്രി ഉൾപ്പെടെ ആറ് നേതാക്കൾ ഒരുമിച്ച് വിചാരണ നേരിടുന്ന സാഹചര്യം സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ആദ്യമാണ്. മന്ത്രി ഉൾപ്പെടെ കോടതിയിൽ ഹാജരാകണമെന്ന സി.ജെ.എം കോടതി വിധി നിയമസഭയെ രാഷ്ട്രീയ പോരാട്ട വേദിയാക്കാൻ പ്രതിപക്ഷത്തിന് കരുത്ത് നൽകുന്നതാണ്.
നിയമസഭയിലും സംഘടനയിലും മുഖം മിനുക്കിയ കോൺഗ്രസും യു.ഡി.എഫും സന്ദർഭത്തിനൊത്തുയർന്ന് രണ്ടാം പിണറായി സർക്കാറിെനതിരായ രാഷ്ട്രീയ യുദ്ധം ആരംഭിച്ചു.
വി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ, മന്ത്രിയുൾപ്പെടെ വിചാരണ നേരിടുന്നുവെന്ന അസാധാരണ സാഹചര്യത്തെ തുടർന്നും നിയമപരവും രാഷ്ട്രീയവുമായി നേരിടാനാണ് സി.പി.എം തീരുമാനം. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാറിെൻറ ആവശ്യം തള്ളിയ സുപ്രീംകോടതി വിധിയോടെ തന്നെ ഇടത് നേതൃത്വം രാഷ്ട്രീയ- നിയമ പോരാട്ടത്തിന് തയാറായിക്കഴിഞ്ഞു.
സുപ്രീംകോടതി വിധി അംഗീകരിക്കുേമ്പാഴും വിചാരണ കോടതിയിൽ നിരിപരാധിത്തം തെളിയിക്കാൻ പോരാടുക എന്ന നിലപാടാണ് മന്ത്രി ശിവൻകുട്ടി അന്ന് വ്യക്തമാക്കിയത്.
നിയമസഭയിൽ നടന്ന സംഭവങ്ങൾ സഭാ അംഗങ്ങളുടെ അവകാശത്തിൽപെടുന്നെതന്ന നിലപാട് ഉയർത്തിപ്പിടിക്കാനാണ് ഭരണ മുന്നണിയുടെ തീരുമാനം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് 'മാധ്യമ'ത്തോട് പറഞ്ഞ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി.
സി.പി.എം വിരുദ്ധ രാഷ്ട്രീയത്തിെൻറ ഫലമാണ് കേെസന്ന് വാദിക്കുന്ന പാർട്ടി മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ്. നിയമസഭക്കുള്ളിൽ നടക്കുന്ന കൈയാങ്കളി സംഭവങ്ങളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ മുമ്പും പങ്കാളികളായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. നിയമസഭ അംഗങ്ങളുടെ പരിരക്ഷ എന്ന വാദമാണ് സി.പി.എമ്മിെൻറ രാഷ്ട്രീയ ആയുധം.
എന്നാൽ നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന സുപ്രീംകോടതി വിധിയാണ് യു.ഡി.എഫിെൻറ ആയുധവും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.