മഹാരാജാസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉപരോധം
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. മതസ്പർധ വളർത്തുന്ന പോസ്റ്റർ ഒട്ടിച്ചതിന്‍റെ പേരിൽആറ് വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വിദ്യാർഥികൾക്കെതിരായ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കോളേജിൽ പ്രതിഷേധ സമരം നടത്തുകയാണ്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ എൽ.എൽ ബീനയെ വിദ്യാർഥികൾ തടഞ്ഞുവെച്ചിരിക്കുകയാണ്.
എന്നാൽ താൻ ചെയ്തത് ശരിയാണെന്നും പൊതുമുതൽ നശിപ്പിച്ചതിനും മതസ്പർധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റർ പതിച്ചതിനുമെതിരെയാണ് പരാതി നൽകിയതെന്നും പരാതിയിൽ ഉറച്ചു നിൽക്കുകയാണെന്നുമാണ് പ്രിൻസിപ്പലിന്‍റെ നിലപാട്.
പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാർഥികളെ സംഘടനാവിരുദ്ധ പ്രവർത്തനവും സ്വഭാവദൂഷ്യവും ചൂണ്ടിക്കാട്ടി നേരത്തേ എസ്.എഫ്.ഐ പുറത്താക്കിയിരുന്നു. ഇതുവരെ അവരെ പൂർണമായും തള്ളിപ്പറഞ്ഞ എസ്.എഫ്.ഐ തന്നെയാണ് ഇപ്പോൾ അവർക്കുവേണ്ടി സമരം ചെയ്യുന്നതും. കേസ് പിൻവലിക്കാതെ ഉപരോധ സമരം പിൻവലിക്കില്ല എന്നാണ് സമരക്കാരുടെ നിലപാട്. പ്രശ്നം തീർപ്പാക്കാൻ കോളേജ് കൗൺസിൽ വിളിച്ചുകൂട്ടണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
ഇതേ വിഷയത്തിൽ ഇന്ന് മൂന്ന് മണിക്ക് കാമ്പസിന് പുറത്ത് മുൻവിദ്യാർഥികളും മറ്റും പ്രതിഷേധ സമരം സംഘടിപ്പിക്കുന്നുണ്ട്. സമരത്തിൽ പ്രശസ്ത മ്യൂസിക് ബാൻഡായ ഊരാളി പരിപാടി അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.