Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്നിഫാമിൽ കയറി...

പന്നിഫാമിൽ കയറി ഉപകരണങ്ങൾ മോഷ്ടിച്ച ആറുപേർ അറസ്റ്റിൽ

text_fields
bookmark_border
പന്നിഫാമിൽ കയറി ഉപകരണങ്ങൾ മോഷ്ടിച്ച ആറുപേർ അറസ്റ്റിൽ
cancel

നേമം: പന്നിഫാമിൽ കടന്നു കയറി നിരവധി ഉപകരണങ്ങൾ കവർന്ന ആറുപേർ അറസ്റ്റിൽ. മലപ്പനംകോട് അഞ്ചുഭവനിൽ അനിൽകുമാർ (52), കുളത്തുമ്മൽ ചരുവിള പുത്തൻവീട്ടിൽ രാജേഷ് (37), വാളക്കോട് വട്ടവിള പുത്തൻവീട്ടിൽ സന്തു (35), കട്ടക്കോട് കിഴക്കരികത്ത് വീട്ടിൽ ജോണി (33), കട്ടക്കോട് ശാലു ഭവനിൽ ഷാലു (32), വാളക്കോട് വട്ടവിള വീട്ടിൽ സുരേഷ് (29) എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 20നാണ് കേസിന് ആസ്പദമായ സംഭവം. ജസ്റ്റിൻ എന്നയാൾ വാളക്കോട് ഭാഗത്ത് നടത്തിവരുന്ന പശു, പന്നി ഫാമിൽ നിന്നാണ് ഇരുമ്പ് വാതിലുകൾ, ഇരുമ്പ് കമ്പികൾ, ജി.ഐ ഷീറ്റുകൾ, സി.സി.ടി.വി കാമറകൾ, മോട്ടോറുകൾ എന്നിവ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തിയത്.

കഴിഞ്ഞ ഏഴ് മാസമായി ഫാമിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftporkarrest
News Summary - Six people were arrested for stealing equipment from pig farm
Next Story