കേരളത്തിൽ ആറു പേർക്ക് കോളറ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആറുപേർക്ക് കോളറ. പനിക്കും പകർച്ചവ്യാധികൾക്കും പിന്നാലെ സംസ്ഥാനത്ത് കോളറ പടർന്നുപിടിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പിെൻറ മുന്നറിയിപ്പ്. പത്തനംതിട്ടയിലെയും മലപ്പുറത്തെയും മരണം കോളറ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്ക് കൂടാതെ നാലുപേർക്ക് കൂടി സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചിട്ടുമുണ്ട്.
പത്തനംതിട്ട, വാളിക്കോട്, സ്വദേശി വിശ്വജിത്ത് (18) മരിച്ചത് കോളറ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെയാണ് സ്ഥിതി ആശങ്കജനകമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയത്. തുടർന്നാണ് പ്രതിരോധം ശക്തമാക്കാൻ ആവശ്യപ്പെട്ട് മെഡിക്കൽ ഓഫിസർമാർക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ പ്രത്യേകം സർക്കുലറിലൂടെ നിർേദശം നൽകിയത്.
10 ദിവസം മുമ്പാണ് പശ്ചിമബംഗാളിൽനിന്ന് കോഴിക്കോെട്ടത്തിയ ഇതര സംസ്ഥാന തൊഴിലാളികളിൽ കോളറ ലക്ഷണങ്ങൾ കണ്ടെത്തിയത്. ജില്ലയിൽ ഇതിനകം ആറുപേർ രോഗം പിടിപെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് കോളറ രോഗാണുക്കൾ ശരീരത്തിൽ കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.