കല്യാണിയുടെ കുടുംബത്തിൽ കാണാതായത് ആറു പേരെ
text_fieldsഎടക്കര: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മുത്തപ്പന്‍കുന്ന് കോളനിയിൽ ഒരു കുടുംബത്തി ന് നഷ്ടപ്പെട്ടത് ആറു പേരെ. കല്യാണി (48), മക്കളായ സന്തോഷ് (26), ശ്രീലക്ഷ്മി (17), ശ്രീക്കുട്ടി, കല ്യാണിയുടെ പേരക്കുട്ടി വിഷ്ണുപ്രിയ, കല്യാണിയുടെ മാതാവ് ചക്കി എന്നിവരെയാണ് ഈ കുടുംബ ത്തില്‍ നിന്ന് കാണാതായത്. ഇതില്‍ സന്തോഷിെൻറ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തിരുന്നു.
കല്യാണിയുടെ മൂത്ത മകന് വിജേഷും ഭാര്യ രമ്യയും ആശുപത്രിയിലായിരുന്നതിനാല്‍ ഇവര്‍ ദുരന്തത്തിനിരയായില്ല. ഇവരുടെ മകള്‍ വിഷ്ണുപ്രിയ കല്യാണിയുടെ വീട്ടിലായിരുന്നതി നാൽ അപകടത്തിൽപെട്ടു.
പേരക്കുട്ടികളെ രക്ഷിക്കാനാകാത്ത വേദനയില്‍ ജോസും കുടു ംബവും
എടക്കര: ദുരന്തഭൂമിയില്‍ നിന്ന് ജീവന് തിരിച്ചുകിട്ടിയെങ്കിലും രണ്ട് പേരക്കുട്ടികളെ രക്ഷിക്കാന്‍ കഴിയാത്ത വേദനയിലാണ് വെട്ടുപറമ്പില്‍ ജോസും കുടുംബവും. കവളപ്പാറ ദുരന്തത്തിൽ തകര്‍ന്ന വീട്ടില്‍ നിന്ന് കൈക്കുഞ്ഞുങ്ങളെയും അര്‍ബുദരോഗിയായ ഭാര്യാമാതാവിനെയുംകൊണ്ട് ഒരു വിധത്തില്‍ പുറത്തുകടന്നെങ്കിലും രണ്ട് പേരക്കുട്ടികളെ രക്ഷിക്കാനായില്ല.
ദുരന്തമുണ്ടായ സമയത്ത് ജോസ്, ഭാര്യ എല്‍സമ്മ, ഭാര്യാമാതാവ് ഏലിയാമ്മ, മരുമക്കളായ മേരി, ജാന്‍സി, ഇവരുടെ അഞ്ച് കുരുന്ന് മക്കള്‍ എന്നിവരാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്. മകന് ജോജി എന്ന വിക്ടര്‍ ഓട്ടോറിക്ഷയുമായി പനങ്കയത്ത് പാലം കടക്കാനാവാതെ കുടുങ്ങിയതായിരുന്നു. മെറ്റാരു മകൻ വിനോജാകട്ടെ ദൂരസ്ഥലത്ത് ജോലിക്ക് പോയിരുന്നു. തകര്‍ന്ന വീടിനുള്ളില്‍ നിന്ന് ചെറിയ കുട്ടികളുമായി ജോസും കുടംബവും ഒരുവിധം പുറത്ത് കടന്നു.
ഗുരുതര പരിക്കേറ്റ വിനോജിെൻറ മൂത്ത മകള്‍ അനഘ പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചു. ജോജിയുടെ മകള്‍ അലീനയെ വീട്ടിനുള്ളില്‍ നിന്ന് പുറത്തെടുക്കാനുമായില്ല. കിട്ടിയ ജീവനുകളുമായി ഒരുവിധം നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ മറുകര പറ്റുകയായിരുന്നു. രണ്ട് ആണ്മക്കളുടെയും മൂത്ത കുട്ടികളെയാണ് ഇവര്‍ക്ക് നഷ്ടമായത്. അലീനയുടെ മൃതദേഹം ഞായറാഴ്ച പുറത്തെടുക്കാനായി.
രക്ഷതേടി പോയ നാരായണനും കുടുംബവുമെത്തിയത് ദുരന്തത്തിലേക്ക്
എടക്കര: രക്ഷതേടി സഹോദരെൻറ വീട്ടിലേക്ക് പോയ സൂത്രത്തില്‍ വീട്ടിൽ നാരായണനെയും കുടുംബത്തെയും കാത്തിരുന്നത് വന്‍ ദുരന്തം. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പാണ് വീടിന് കുറച്ച് മുകളിലുള്ള സഹോദരന് വിജയെൻറ വീട്ടിലേക്ക് നാരായണനും ഭാര്യ കമലയും മകള്‍ ദിവ്യയും പോയത്. അവിടെ വിജയനും ഭാര്യ വിശ്വേശ്വരിയും മക്കളായ ആര്‍മി ഓഫിസര്‍ വിഷ്ണുവും ജിഷ്ണയുമാണുണ്ടായിരുന്നത്.
വിജയെൻറ മകന് ജിഷ്ണുവൊഴികെ മറ്റെല്ലാവരും ദുരന്തത്തിനിരയായി. ബംഗാള്‍ 33 കോറിലെ ഉദ്യോഗസ്ഥനായ വിഷ്ണു രണ്ടാഴ്ച മുമ്പാണ് സഹോദരി ജിഷ്ണയുടെ വിവാഹാവശ്യാര്ഥം നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.