ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ്: മന്ത്രിസഭ പരിഗണിക്കും
text_fieldsതിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് നിർബന്ധമാക്കിയ കേന്ദ്ര നിർദേശം സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്യത്തിൽ ബുധനാഴ്ച മന്ത്രിസഭ യോഗം തീരുമാനമെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മന്ത്രിസഭ യോഗത്തിനു മുമ്പ് മുഖ്യമന്ത്രിയുമായി ചർച്ച തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സാഹചര്യം കൂടി കണക്കിലെടുത്ത് ഉചിത തീരുമാനമുണ്ടാകും. സംസ്ഥാനത്തെ കുട്ടികൾക്ക് ദോഷകരമാകാത്ത വിധമുള്ള തീർപ്പിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് വേണമെന്ന നിർദേശത്തിൽ ഇളവുതേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കുമെന്നാണ് സൂചന.
നിബന്ധന കേരളം അടക്കം പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഈയിടെ സർക്കുലർ അയച്ചത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് നിർദേശം നടപ്പാക്കിയത്. സംസ്ഥാന സിലബസ് പിന്തുടരുന്ന സർക്കാർ-എയ്ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ സ്കൂളുകളിലും അഞ്ചു വയസ്സിലാണ് ഒന്നാം ക്ലാസ് പ്രവേശനം. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പല സ്കൂളുകളിലും ആരംഭിച്ചിരിക്കെ കേന്ദ്ര നിർദേശം പരക്കെ ആശങ്ക പരത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.