ആലപ്പാട് വെള്ളനാതുരുത്ത് കടല്കരയില് ചാക്കുകെട്ടുകളില്‍ അസ്ഥികൂടങ്ങള്‍ കരക്കടിഞ്ഞത് പരിഭ്രാന്തി പരത്തി
text_fieldsകരുനാഗപ്പള്ളി: ആലപ്പാട് വെള്ളനാതുരുത്ത് കടല്കരയില് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.
കടലില്‍നിന്ന് കരയിലേക്ക് അടിഞ്ഞുകയറിയ നിലയിലാണ് ചാക്കുകെട്ട് കണ്ടെത്തിയത്. വെള്ളനാതുരുത്ത് മൈനിങ് ഏരിയയില്‍ വ്യാഴാഴ്ച വൈകീട്ട് 6.30നാണ് പ്രദേശവാസികള്‍ അസ്ഥികൂടങ്ങളടങ്ങിയ ചാക്ക് കണ്ടെത്തിയത്. മൂന്ന് ചാക്കുകളിലായാണ് അസ്ഥികൂടം കണ്ടെത്തിയത്.
നാട്ടുകാര്‍ കരുനാഗപ്പള്ളി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്ക് ചാക്കുകെട്ടുകള്‍ കടലില്‍ നിക്ഷേപിച്ചയാള് സംഭവസ്ഥലത്തെത്തി പൊലീസിനോട് വിവരം പറയുകയും ചെയ്തു.
തൊടിയൂര്‍ ഇടക്കുളങ്ങര തീപ്പട്ടി മുക്കിന് സമീപം കുണ്ണൂലേത്ത് വീട്ടില്‍ ശശിധരനാണ് ചാക്കുകെട്ടുകൾ കടല്ക്കരയില് നിക്ഷേപിച്ചത്. വീട് നിർമാണത്തിനായി അടിസ്ഥാനം തുരക്കുന്നതിടെ വീട്ടുപുരയിടത്തിലെ കല്ലറയില്‍നിന്നു കിട്ടിയതാണ് അസ്ഥികൂടങ്ങള്‍.
വീടുവെക്കാന്‍ സ്ഥലപരിമിതിയുള്ളതിനാല്‍ വീടിനുസമീപത്തെ മാതാപിതാക്കളുടെ കല്ലറ കൂടി പൊളിക്കേണ്ടി വന്നു. തുടര്‍ന്ന് പൂജകള്‍ നടത്തിയ ശേഷം അസ്ഥികൂടങ്ങള്‍ മൂന്ന് ചാക്കുകളിലാക്കി കെട്ടി കടലില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. തുടര്‍നടപടികള്‍ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.