തട്ടിക്കൊണ്ടുപോകൽ പ്രതികളുടെ രേഖാചിത്രം: അഭിമാനത്തോടെ ഷജിത്തും സ്മിതയും
text_fieldsകൊല്ലം: ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ പിടിയിലാകുമ്പോൾ അഭിമാനത്തോടെ കൊല്ലം അഞ്ചാലുംമൂട് നീരാവിൽ കൊച്ചുപറമ്പിൽ ദമ്പതികളായ ഷജിത്തും സ്മിത എം. ബാബുവും. കേസിൽ പ്രതികളുടെ രേഖാചിത്രങ്ങൾ വരച്ചത് ഇരുവരുമാണ്. കൊല്ലം എ.സി.പി എ. പ്രദീപ് കുമാർ വിളിച്ചാണ് ഇരുവരും ദൗത്യം ഏറ്റെടുത്തത്. ആദ്യം പാരിപ്പള്ളിയിലെ കടയിൽ സാധനം വാങ്ങാനെത്തിയ പ്രതികളുടെ ചിത്രം ദൃക്സാക്ഷികളുടെ വിവരത്തിൽ വരച്ചിരുന്നു.
തുടർന്ന് തിരികെയെത്തിയശേഷം കുട്ടി കൊല്ലം വിക്ടോറിയ ആശുപത്രിയിൽ വെച്ച് നൽകിയ വിവരം അനുസരിച്ച് പുതിയ മൂന്ന് ചിത്രങ്ങൾ വരച്ചത് പ്രതികളിലേക്ക് എത്തുന്നതിൽ വലിയ സഹായമാണ് പൊലീസിന് നൽകിയത്. പ്രധാന പ്രതി പത്മകുമാറിന്റെ യഥാർഥ രൂപത്തോട് അടുത്ത് നിൽക്കുന്നതാണ് രേഖാചിത്രം. തങ്ങൾ വരച്ച ചിത്രങ്ങൾ കേസിൽ നിർണായകമായതിന്റെ സന്തോഷം ഷജിത് പങ്കുവെച്ചു. സി-ഡാറ്റിലെ ആർട്ടിസ്റ്റാണ് ഷജിത്ത്. ചിത്രകലാ അധ്യാപികയാണ് സ്മിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.