ഇനി തൊഴിലാളികളെ കണ്ടെത്താം, ആപ്പിലൂടെ
text_fieldsകാസർകോട്: വീട്ടിലെ ആവശ്യങ്ങള്‍ക്കും മറ്റും തൊഴിലാളികളെ കണ്ടെത്താന്‍ ഇനി പ്രയാസപ്പെടേണ്ടിവരില്ല.
പൊതുജനങ്ങള്‍ക്ക് ഗാര്‍ഹികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജീവമാവുന്നു. ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ബേഡഡുക്ക കൗശല്‍ കേന്ദ്രയുടെ നിര്മാണോദ്ഘാടനത്തിെൻറ ഭാഗമായി കുണ്ടംകുഴിയില്‍ സ്കില്‍ രജിസ്ട്രേഷന് കാമ്പയിന് സംഘടിപ്പിക്കും.
ഫെബ്രുവരി 17ന് രാവിലെ 10 മുതല്‍ 12 മണിവരെ പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും രജിസ്ട്രേഷന് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും.
സംസ്ഥാനത്ത് നൈപുണ്യവികസന ദൗത്യം നിറവേറ്റുന്ന കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് (കെയിസ്) വികസിപ്പിച്ച ഈ മൊബൈല്‍ ആപ്പില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് സേവനദാതാക്കളായും സേവനം ആവശ്യമുള്ളവര്‍ക്ക് ഉപഭോക്താക്കളായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പഞ്ചായത്ത് വകുപ്പ്, കുടുംബശ്രീ, വ്യവസായ പരിശീലന വകുപ്പ് എന്നിവയുമായി സഹകരിച്ച് കെയിസ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴിലവസരം സ്വന്തമായി തന്നെ കണ്ടെത്താനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.