മലപ്പുറം പരാമർശം: മുഖ്യമന്ത്രി തെളിവ് പുറത്ത് വിടണം -എസ്.കെ.എസ്.എസ്.എഫ്
text_fieldsകോഴിക്കോട്: മലപ്പുറം ജില്ലക്കെതിരെ കാലങ്ങളായി ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്ന ദുരാരോപണങ്ങൾക്ക് ചൂട്ട് പിടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, ജന. സെക്രട്ടറി ഒ.പി. അഷ്റഫ് കുറ്റിക്കടവ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി തെരുവ് പ്രസംഗകനെ പോലെ സംസാരിച്ചാൽ പോര, ജില്ലയെ കുറിച്ച് നടത്തിയ പരാമർശത്തിന്‍റെ ആധികാരിക തെളിവ് പുറത്ത് വിടണം. ഇക്കാര്യത്തിൽ ഇതിനകം എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും തുറന്ന് പറയണം.
കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളിൽ വിവിധ ജില്ലകളിലേയും സംസ്ഥാനങ്ങളിലേയും യാത്രക്കാർക്ക് പങ്കാളിത്തമുണ്ടാവാം. ഈ കേസുകളെല്ലാം രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിലാണന്നതിനാൽ, അതിനെ ജില്ലയിൽ പെരുകുന്ന കുറ്റകൃത്യമായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഭാരവാഹികൾ ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.