ഇന്ത്യയുടെ വീണ്ടെടുപ്പ്: ഇൻഡ്യ ഉത്തരവാദിത്തം കാണിക്കണം- എസ്.കെ.എസ്.എസ്.എഫ്
text_fieldsകോഴിക്കോട്: മതേതര ഭാരതം എന്നത് ചരിത്രമായിക്കൊണ്ടിരിക്കുകയും ഫാഷിസ്റ്റ് ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങൾ പോലും വിലക്കെടുക്കുകയും ചെയ്യുന്ന ഭീതിദമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇൻഡ്യ മുന്നണി സ്വാർഥ താൽപര്യങ്ങൾ വെടിഞ്ഞ് ഒരുമിച്ച് നിൽക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ‘സത്യം സമത്വം സമർപ്പണം’ എന്ന പ്രമേയത്തിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന സമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
മൗലാന അബ്ദുൽ മതീൻ സാഹെബ് (വെസ്റ്റ് ബംഗാൾ) മുഖ്യാതിഥിയായി. അഡ്വ. ടി സിദ്ദീഖ് എം.എൽ.എ, അഹ്മദ് ദേവർകോവിൽ എം.എൽ.എ, സി.എച്ച്. ത്വയ്യിബ് ഫൈസി, സിദ്ദീഖ് ഫൈസി വാളക്കുളം എന്നിവർ സംസാരിച്ചു. അയ്യൂബ് മുട്ടിൽ സ്വാഗതവും മുഹ്യിദ്ദീൻ കുട്ടി യമാനി വയനാട് നന്ദിയും പറഞ്ഞു. 35ാം വാർഷിക സമ്മേളനങ്ങളുടെ സമാപനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കടപ്പുറത്ത് നടക്കും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വിജിലന്റ് വിഖായയുടെ റാലി വൈകീട്ട് മൂന്നിന് മുഹമ്മദലി കടപ്പുറത്ത് നിന്നാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.