ഉദ്യോഗസ്ഥ നിയമനം; സംസ്ഥാനത്ത് നടക്കുന്നത് ലജ്ജാകരമായ സംഭവങ്ങൾ -എസ്.കെ.എസ്.എസ്.എഫ്
text_fieldsഉദ്യോഗസ്ഥ നിയമനങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്ത് നടക്കുന്നത് ലജ്ജാകരമായ സംഭവങ്ങളെന്ന് എസ്.കെ.എസ്.എസ്.എഫ്. ഫ്രൈഡേ മെസ്സേജിലാണ് സംഘടന ആരോപണം ഉന്നയിച്ചത്. തൊഴിൽ വാർത്തകൾക്കുപകരം യുവാക്കൾ എന്നും കേൾക്കുന്നത് പിൻവാതിൽ നിയമനങ്ങളുടെയും മാർക്ക് തട്ടിപ്പുകളുടെയും ആശ്രിത നിയമനങ്ങളുടെയും വിവരങ്ങളാണ്.
പഠിപ്പുമുടക്ക് സമരത്തിലൂടെ വളർന്നവർ അധികാരത്തിലെത്തിയാൽ പഠിക്കാത്തവർക്കും സർക്കാർ ജോലിയെന്ന നയമാണ് പിൻതുടരുന്നത്. ഒരു സർക്കാറിന്‍റെ തെറ്റുകളെ മറ്റൊരു സർക്കാറിന്‍റെ പോരായ്മ കൊണ്ട് മറച്ച് പിടിക്കാനുള്ള പാഴ്ശ്രമവും നടക്കുന്നുണ്ട്. മത്സരപ്പരീക്ഷകൾക്കായി എല്ലാം മാറ്റി വെച്ചും പണം ചെലവഴിച്ചും അധ്വാനിച്ചു പഠിക്കുന്ന ഉദ്യോഗാർഥികളെ വഞ്ചിക്കത്. പിൻവാതിൽ നിയമനങ്ങളിലൂടെ കേരളത്തെ പിന്നോട്ട് നയിക്കരുതെന്നും ഉദ്യോഗാർഥികളോട് നീതി പാലിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.