രാഷ്ട്രീയ അടിമത്തം പരിധിവിട്ടാൽ നോക്കി നിൽക്കാനേ കഴിയൂ -സമസ്ത വിദ്യാർഥി വിഭാഗം നേതാവ്
text_fieldsകോഴിക്കോട്: രാഷ്ട്രീയ അടിമത്തം പരിധിവിട്ടാൽ നോക്കി നിൽക്കാനേ കഴിയൂ എന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ. കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ എ.പി വിഭാഗത്തെ പരിഹസിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു സംഘടനാ പ്രവർത്തകൻ കൊല്ലപ്പെട്ടാൽ ഘാതകരെയാണോ മൃതദേഹത്തെയാണോ അന്വേഷിക്കേണ്ടതെന്ന ആശയക്കുഴപ്പം വലിയൊരു ധർമസങ്കടം തന്നെയാണ്. രാഷ്ട്രീയ അടിമത്തം പരിധിവിട്ടാൽ നോക്കി നിൽക്കാനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
'മരണാനന്തര ബഹുമതി എന്ന് കേട്ടിട്ടുണ്ട്, പക്ഷെ പാർട്ടി മെമ്പർഷിപ്പ് നൽകുന്നത് ആദ്യം കേൾക്കുകയാണ്. ഒരു മൃതദേഹം എടുക്കാനുണ്ടോ സഖാവേ ഒരു രക്തസാക്ഷിയെ ഉണ്ടാക്കാൻ എന്ന് ചോദിക്കുന്നതു പോലെയായി. കുറ്റവാളികൾ പിടിക്കപ്പെടട്ടെ. കൊല്ലപ്പെട്ട സഹോദരന് മോക്ഷം ലഭിക്കട്ടെ. തിരിച്ചറിവുകൾ നമ്മെ മുന്നോട്ട് നയിക്കട്ടെ' -സത്താർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.