എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയം: കോഴിക്കോട് ജില്ലക്ക് കിരീടം
text_fieldsമലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയം സമാപിച്ചു. അള്‍ട്ടിമേറ്റ് വിഭാഗത്തില്‍ കോഴിക്കോട് ഒന്നാം സ്ഥാനം നേടി. മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്റ്റ് ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനം.
ഡൊമിനൻറ് വിഭാഗത്തില്‍ കാസർകോട് ഒന്നാമത്. തൃശൂരും വയനാടും രണ്ടാം സ്ഥാനം നേടി. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഫൈസല്‍ ഫൈസി മടവൂര്‍ അധ്യക്ഷത വഹിച്ചു.
സര്‍ഗലയ കണ്‍വീനര്‍ സുലൈമാന്‍ ഉഗ്രപുരം സ്വാഗതം പറഞ്ഞു. സമാപന സമ്മേളന ഉദ്ഘാടനവും അള്‍ട്ടിമേറ്റ് ഓവറോള്‍ ട്രോഫി സമര്‍പ്പണവും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.