ആകാശകഥകൾക്ക് ശാസ്ത്രീയ വിശദീകരണവുമായി സ്കൈ സഫാരി കമ്യൂണിറ്റി
text_fieldsകോഴിക്കോട്: സൂര്യനിൽ പൊട്ടിത്തെറി, ഭൂമി ഇരുട്ടിലാകും, സൂര്യനിൽ കൊടുങ്കാറ്റ് തുടങ്ങിയ ഊഹപ്രചാരണങ്ങൾക്ക് ശാസ്ത്രീയ വിശദീകരണവുമായി സ്കൈ സഫാരി കമ്യൂണിറ്റി.
ആകാശത്തിലെ ദിനേനയുള്ള കൗതുക കാഴ്ചകളെ പരിചയപ്പെടുത്തുന്നതിന് ഊരാളുങ്കൽ സ്പേസ് ക്ലബാണ് പ്രമുഖ അമച്വർ വാന നിരീക്ഷനായ സുരേന്ദ്രൻ പുന്നശ്ശേരിയുടെ നേതൃത്വത്തിൽ ഗ്രൂപ് രൂപവത്കരിച്ചത്. പല നിഗൂഢതകളുടെയും യാഥാർഥ്യം കണ്ടെത്താൻ നിരന്തര ശ്രമത്തിലാണ് ശാസ്ത്രലോകം.
ശാസ്ത്രത്തിെൻറ സത്യസന്ധതയെ ഹൈജാക്ക് ചെയ്യുന്നത് തടയാനുള്ള ശ്രമവും വാനനിരീക്ഷണ പ്രചാരണവുമാണ് ഗ്രൂപ്പിെൻറ ലക്ഷ്യം. കാര്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്താനും ശാസ്ത്ര മനോഭാവം വളർത്തിയെടുക്കാനുള്ള ശ്രമമാണ് ഗ്രൂപ്പുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
ഐ.എസ്.ആർ.ഒ മുൻ പ്രോജക്ട് ഡയറക്ടർ ഇ.കെ. കുട്ടിയുൾപ്പെടെയുള്ള വിദഗ്ധരടങ്ങിയ ഗ്രൂപ്പിൽ ഓരോ ദിവസത്തിെൻറയും ആകാശപ്രകൃതം മുൻകൂട്ടി വിശദീകരിക്കുകയും അതത് സമയങ്ങളിൽ ഗ്രൂപ് അംഗങ്ങൾക്ക് ആകാശവിരുന്ന് അനുഭവിച്ചറിയാൻ ക്ലാസുകൾ നൽകുകയുമാണ് ചെയ്യുന്നത്.
ഹൈസ്കൂൾ വിദ്യാർഥികൾ മുതൽ പ്രഫഷനൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് ഗ്രൂപ്പിൽ ഉള്ളത്. വരുണാണ് ഗ്രൂപ് കോഓഡിനേറ്റർ. വാനനിരീക്ഷണ രംഗത്ത് ഏറെ ശ്രദ്ധേയനായ വിദ്യാർഥി പി.എസ്. അഭിനന്ദും അധ്യാപകനായ ഷജിൽ ബാലുശ്ശേരിയും ഗ്രൂപ് അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.