പാലക്കാട് ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ മൃഗങ്ങളെ അറുക്കലും മാംസവിതരണവും പൂർണമായി നിരോധിച്ചു
text_fieldsപാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ ജനക്കൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക എന്നിവ ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ൻമെൻറ് സോണുകളിൽ മെയ് 12, 13, 14 തീയതികളിൽ മൃഗങ്ങളെ അറുക്കുന്നതും മാംസവിതരണം നടത്തുന്നതും പൂർണമായും നിരോധിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ല കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മാംസ വിൽപ്പനക്കും നിരോധനം ബാധകണ്.
മറ്റ് സ്ഥലങ്ങളിൽ അംഗീകൃത അറവുശാലകളിൽ ആവശ്യമായ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃഗങ്ങളെ അറുക്കാവുന്നതാണ്. അറവുശാലകളിൽ െവച്ച് യാതൊരു കാരണവശാലും മാംസം വിതരണം നടത്തരുത്. ഇപ്രകാരം അറുക്കുന്ന മാംസം ആവശ്യക്കാർക്ക് ഹോം ഡെലിവറി ചെയ്യാനുള്ള നടപടി അറവുശാല അധികൃതർ സ്വീകരിക്കണമെന്നും ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.