അടിമ ജീവിതത്തിെൻറ അടിയ സാക്ഷ്യമായി ശാന്ത
text_fieldsകൽപറ്റ: കളഞ്ഞുപോയ കാൽ നൂറ്റാണ്ടിനിപ്പുറം, മറന്നുപോയ മലയാളവും മാഞ്ഞുപോയ ചിരിയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇൗ ആദിവാസി യുവതി. കുടകിലെ ജന്മിയുടെ അടുക്കളയിൽ വെന്ത് വെണ്ണീറായ 25 വർഷത്തെ ജീവിതം ശാന്ത ഒാർക്കാനാഗ്രഹിക്കുന്നേയില്ല. 12 മുതൽ 37 വയസ്സുവരെ തടവറയിലെന്നപോലെ അടിമവേലയിൽ കഴിഞ്ഞ ശാന്തയെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ച് നാട്ടിലെത്തിച്ചത്.
തിരുനെല്ലി എരുവേക്കി കോളനിയിലെ കൂരയിൽനിന്ന് കുടകിലെ പൊന്നംപേട്ട് സ്കൂളിനരികെയുള്ള ജന്മി വീട്ടിലേക്ക് പിതൃസഹോദരിക്കൊപ്പം പോകുേമ്പാൾ അടിമത്തത്തിലേക്കാണ് യാത്രയെന്ന് ആ കൊച്ചുകുട്ടി കരുതിയിരുന്നില്ല. അമ്മായി ജോലി ചെയ്തിരുന്ന വീട്ടിൽ ശാന്തയുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. കുടുംബത്തിെൻറ പ്രാരബ്ധമാണ് ശാന്തയെ ജന്മിവീട്ടിലെത്തിച്ചത്. രാവിലെ ആറു മുതൽ രാത്രി 10 വരെനീളുന്ന കഠിന ജോലി. അമ്മയെ കാണാൻ ആഗ്രഹിച്ച് രാത്രികളിൽ ഒറ്റക്കിരുന്നു കരഞ്ഞു.
മാസങ്ങൾ കൂടുേമ്പാൾ കുടകിലെത്തുന്ന അച്ഛൻ കുറുമെൻറ ൈകയിൽ ജന്മി നൽകുന്ന അഞ്ഞൂറോ ആയിരമോ രൂപയിലൊതുങ്ങി അടിമപ്പണിയുടെ പ്രതിഫലം. കാലംപോകവെ, മലയാളം മനസ്സിൽനിന്ന് മാഞ്ഞു. കേട്ടുപഠിച്ച അടിയഭാഷയും നാവിന് വഴങ്ങാതായി. പകരം കന്നഡയും പണിയഭാഷയും മൊഴിഞ്ഞു. അസുഖം വരുേമ്പാൾ ആശുപത്രിയിൽ പോകുന്നതല്ലാതെ ആ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അവസരമുണ്ടായില്ല. നാട്ടിലെത്തണമെന്ന ആഗ്രഹം ശക്തമായിരുെന്നങ്കിലും ജന്മിയും ഭാര്യയും സമ്മതിച്ചിെല്ലന്ന് ശാന്ത പറഞ്ഞു. ഒടുവിൽ ഒരു സന്നദ്ധ സംഘടനയുടെ ഇടപെടലാണ് കഴിഞ്ഞയാഴ്ച മോചനത്തിലെത്തിച്ചത്. 15 വർഷത്തിനു ശേഷമാണ് മോചനമെന്ന് സന്നദ്ധപ്രവർത്തകർ പറഞ്ഞിരുെന്നങ്കിലും 25 വർഷമാണ് അവിടെ കഴിഞ്ഞതെന്ന് ശാന്തയും വീട്ടുകാരും പറയുന്നു. ലക്ഷക്കണക്കിനു രൂപയാണ് വേതനമായി ജന്മിവീട്ടിൽനിന്ന് ശാന്തക്ക് ലഭിക്കാനുള്ളത്.
കുറുമെൻറയും കുറുമാട്ടിയുെടയും നാലു പെൺകുട്ടികളിൽ രണ്ടാമത്തെയാളാണ് ശാന്ത. മൂത്ത സഹോദരി കാളി. അനുജത്തിമാരായ മിനിയുടെയും ജോച്ചിയുടെയും വിവാഹമൊക്കെ ഇതിനിടെ കഴിഞ്ഞു. മിനിക്ക് നാലും ജോച്ചിക്ക് രണ്ടും കുട്ടികളുണ്ട്. കുഞ്ഞുനാളിൽ ഒാർമയിലുണ്ടായിരുന്ന അനുജത്തിമാരെക്കാൾ വലുതായിക്കഴിഞ്ഞു അവരുടെ മക്കൾ. നാല് അമ്മാവന്മാരിൽ ഒരാളുടെ മുഖംമാത്രമേ ശാന്തക്ക് ഒാർമയിലുള്ളൂ. ഇപ്പോൾ കോളനിയുടെ പരിമിതികളിൽ, സ്വന്തക്കാർക്ക് നടുവിൽ സ്വാതന്ത്ര്യവും സ്നേഹവും അനുഭവിക്കുേമ്പാൾ ശാന്ത പ്രതീക്ഷിക്കുന്നത് ൈവകിയെങ്കിലും സന്തോഷകരമായൊരു ജീവിതംതെന്നയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.