കോവിഡ്19: വായ്പക്ക് ഒരുവർഷ മൊറട്ടോറിയത്തിന് ശിപാർശ
text_fieldsതിരുവനന്തപുരം: കോവിഡ്- 19 സംസ്ഥാന സമ്പദ്വ്യവസ്ഥയെ ബാധിച്ച സാഹച ര്യത്തിൽ വായ്പകൾക്ക് ഒരുവർഷം മൊറേട്ടാറിയം നൽകാൻ റിസർവ് ബാങ്കിനോട് ശിപാർശ ചെയ്ത് സംസ്ഥാനതല ബാേങ്കഴ്സ് സമിതി (എസ്.എ ൽ.ബി.സി). എല്ലാതരം ജപ്തി നടപടികളും മൂന്നുമാസത്തേക്ക് നിർത്തിവെ ക്കും. ഒപ്പം, പ്രതിദിന ചെലവിനായി വായ്പ നൽകാനും ധാരണയായി.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച എസ്.എല്‍.ബി.സി ഉപസമിതി ചേര്‍ന്നത്. ആർ.ബി.െഎ അനുമതി ലഭിച്ചശേഷമേ ഇത് നടപ്പാക്കാൻ കഴിയൂ. ഇൗ വർഷം ജനുവരി 31വരെ വായ്പ കൃത്യമായി അടച്ചവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് എസ്.എൽ.ബി.സി കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജറുമായ എൻ. അജിത് കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാതരം വായ്പകള്‍ക്കും ഇത് ബാധകമാണ്. അതിനുമുമ്പ് വായ്പ നിഷ്ക്രിയാസ്തിയാക്കിയിട്ടുള്ളവര്ക്ക് ആനുകൂല്യം ലഭിക്കില്ല. എല്ലാ വായ്പ തിരിച്ചുപിടിക്കല്‍ നടപടികളും മൂന്നുമാസം നീട്ടിവെക്കും.
പ്രളയകാലെത്ത 10000 രൂപയുടെ അടിയന്തരവായ്പ മാതൃകയിലാണ് നിത്യചെലവിന് 10000-25000 രൂപ വരെ വായ്പ നല്‍കുക. ബാങ്ക് ഇടപാടുകാര്‍ക്ക് മാത്രമാവും ഇത് ലഭിക്കുക. ഈ വായ്പക്ക് മൂന്ന് മാസം മൊറട്ടോറിയം ഉണ്ടാവും. പിന്നീട് രണ്ടുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.