കൊച്ചി മെട്രോ പാളത്തിൽ നേരിയ അകൽച്ച; ആശങ്കക്ക് വകയില്ലെന്ന് കെ.എം.ആർ.എൽ
text_fieldsകൊച്ചി: കൊച്ചി മെട്രോ പാളത്തിൽ നേരിയ അകൽച്ച കണ്ടെത്തി. പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപമുള്ള 347 ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ ലഘുവായ വ്യതിയാനം വന്നിട്ടുള്ളതായും ഇതിന്റെ ഭാഗമായി ട്രാക്കിന്റെ അലൈന്‍മെന്റില്‍ ലഘുവായ വ്യത്യാസം ഉണ്ടായതായും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
ഈ ഭാഗത്തെ മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണോ ഇതെന്ന് പരിശോധിക്കുന്നുണ്ട്. മെട്രോ ട്രെയിന്‍ സര്‍വീസിനെ ഇത് ബാധിക്കില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ട്രയിനിന്റെ വേഗം കുറച്ചിട്ടുണ്ട്. പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വിദഗ്ധസേവനം തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നേരത്തെ കൊച്ചി മെട്രോ സർവീസുകൾക്കിടയിലെ ദൈർഘ്യം കുറച്ചിരുന്നു തിങ്കൾ മുതൽ ശനിവരെ തിരക്ക് കൂടിയ സമയങ്ങളിൽ ഇനി മുതൽ ഏഴ് മിനിറ്റ് 30 സെക്കൻഡ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ ഒമ്പത് മിനിറ്റ് ഇടവിട്ടും ട്രെയിൻ സർവീസുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.