കോവിഡ് കാലത്ത് ക്ഷയരോഗികളുടെ എണ്ണത്തിൽ നേരിയ വർധന
text_fieldsതൃശൂർ: കോവിഡ് കാലഘട്ടത്തിൽ ക്ഷയരോഗ വ്യാപനം ചെറിയ തോതിൽ വർധിച്ചതായി അസോസിയേഷൻ ഓഫ് പൾമനോളജിസ്റ്റ് തൃശൂർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സമൂഹ വ്യാപനം കുറഞ്ഞെങ്കിലും വീടകങ്ങളിൽ രോഗവ്യാപനം വർധിച്ചു. കോവിഡ് കാരണം തക്കസമയത്ത് വൈദ്യസഹായവും പരിശോധനയും ലഭിക്കാത്തതും ആശുപത്രിയിലും മറ്റും പോകാൻ സാധിക്കാത്തതുമാണ് വർധനക്ക് കാരണം. മരുന്ന് ലഭ്യതക്കുറവും ഇതിന് കാരണമാണ്. എന്നാൽ, ഇതിന് വ്യക്തമായ കണക്കില്ലെന്നും അവർ വ്യക്തമാക്കി.
അസോസിയേഷൻ ഓഫ് പൾമനോളജിസ്റ്റ് തൃശൂരിെൻറ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനമായ മാർച്ച് 24ന് ജില്ലയിലെ മൂന്ന് മെഡിക്കൽ കോളജുകളും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
ഗവ. മെഡിക്കൽ കോളജിൽ തുടർ വിദ്യാഭ്യാസ പരിപാടിയും അമല മെഡിക്കൽ കോളജിൽ പ്രസംഗ മത്സരവും മസ്തിഷ്ക ക്ഷയരോഗത്തെക്കുറിച്ച് ശിൽപശാലയും ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ നാടക അവതരണവും പൊതുജനങ്ങൾക്കുള്ള ക്ഷയരോഗ അവബോധ ക്ലാസും നടക്കും.
28ന് അസോസിയേഷൻ ഓഫ് പൾമനോളജിസ്റ്റ് തൃശൂരിെൻറ വാർഷിക സമ്മേളനം ഓൺലൈനായി നടക്കും. പ്രമുഖ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളിൽനിന്ന് അപൂർവ ശ്വാസകോശ രോഗങ്ങളെക്കുറിച്ച് തിരഞ്ഞെടുത്ത 65 പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന പ്രബന്ധത്തിന് 25,000 രൂപ സമ്മാനം നൽകും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ഓഫ് പൾമനോളജിസ്റ്റ് തൃശൂർ പ്രസിഡൻറ് ഡോ. തോമസ് വടക്കൻ, സെക്രട്ടറി ഡോ. ജാൻസോ കൊള്ളന്നൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.