വൈറൽ പനിയിൽ നേരിയ കുറവ്; ഡെങ്കിയിൽ ആശങ്ക
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈറൽ പനിക്കണക്കിൽ നേരിയ കുറവ്. ഏതാനും ദിവസമായി 15000 ന് മുകളിലായിരുന്ന വൈറൽ കേസ് ചൊവ്വാഴ്ച 12776 ആയി.
മലപ്പുറം ജില്ലയിലാണ് കൂടുതൽ കേസ്; 2201. കോഴിക്കോട് 1353 ഉം കണ്ണൂരിൽ 1187 ഉം എറണാകുളത്ത് 1152 ഉം തിരുവനന്തപുരത്ത് 1049 ഉം പേർ ചൊവ്വാഴ്ച ചികിത്സതേടി. സംസ്ഥാനത്താകെ 254 പേരെ കിടത്തി ചികിത്സക്ക് പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും 44 പേർ വീതമാണ് ആശുപത്രിയിലായത്. ചൊവ്വാഴ്ച നാലു പേർക്കുകൂടി എച്ച്1 എൻ1 സ്ഥിരീകരിച്ചു. ഇതോടെ 175 പേരാണ് ജൂണിൽ എച്ച്1 എൻ1 ബാധിതരായത്. ഈ വർഷം ഇതുവരെ 406 പേരും. ആറു മാസത്തിനിടെ രോഗബാധമൂലം മരിച്ചത് 23 പേരാണ്. ജൂണിൽ മാത്രം ഒമ്പത് പേരും. ഡെങ്കിപ്പനി കേസിലും വർധനയുണ്ട്. 138 പേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 282 പേർ രോഗബാധ സംശയവുമായി ചികിത്സതേടി. കഴിഞ്ഞ ദിവസം എലിപ്പനി സ്ഥിരീകരിച്ചത് 13 പേർക്കാണ്.
ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തിൽ എല്ലാ ജില്ലയിലെയും പകർച്ചപ്പനി സാഹചര്യം വിലയിരുത്തി. എല്ലായിടത്തും മരുന്ന് ലഭ്യത ഉറപ്പുവരുത്താൻ നിർദേശിച്ചിട്ടുണ്ട്. മരുന്ന് ശേഖരം 30 ശതമാനത്തില്‍ കുറയും മുമ്പ് അധികൃതരെ അറിയിച്ച് ലഭ്യത ഉറപ്പുവരുത്താനാണ് നിർദേശം.
പകര്‍ച്ചപ്പനി വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
അധികമായി ജീവനക്കാരെ അനുവദിച്ചാണ് ക്രമീകരണം. ജില്ല സർവയലൻസ് ഓഫിസർമാരാണ് (ഡി.എസ്.ഒ) ഫില്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ വരും ആഴ്ചകളിലും തുടരാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.