ചെറുകിട വ്യാപാര മേഖലയെ തകർത്തത് കേന്ദ്ര സർക്കാർ -വ്യാപാരി വ്യവസായി സമിതി
text_fieldsപെരിന്തൽമണ്ണ: ചെറുകിട, ഇടത്തരം വ്യാപാര മേഖലയെ തകർക്കുന്ന സമീപനമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി സമിതി മലപ്പുറം ലോക്സഭ മണ്ഡലം കൺവെൻഷൻ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി സർക്കാറിന്റെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഭാഗമായി നാലു കോടിയിൽ അധികം ചെറുകിട ഇടത്തരം റീട്ടെയിൽ വ്യാപാരികൾ പ്രതിസന്ധിയിലാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു ജില്ല സെക്രട്ടറി വി.പി. സക്കറിയ പറഞ്ഞു.
ജില്ല പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. വ്യാപാരി സമിതി ജില്ല സെക്രട്ടറി ഹംസ പുല്ലാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി.പി. അബ്ബാസ് സ്വാഗതം പറഞ്ഞു. സലാം ഗൾഫ് ഓൺ, ഇമേജ് ഹുസൈൻ തുടങ്ങി 50 അംഗ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ഇടത് സ്ഥാനാർഥി വി. വസീഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രൂപരേഖ തയാറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.