സർക്കാർ ഇടപെടൽ കാത്ത് ചെറുകിട വ്യവസായ യൂനിറ്റുകൾ
text_fieldsകളമശ്ശേരി: രണ്ടാം ലോക്ഡൗണോടെ പ്രതിസന്ധിയിലായ ചെറുകിട വ്യവസായ യൂനിറ്റുകൾ സർക്കാറിെൻറ കനിവിനായി കാത്തിരിക്കുന്നു. സൗത്ത് കളമശ്ശേരി മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 120 ഓളം വരുന്ന ചെറുതും വലുതുമായ കമ്പനികളാണ് കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ സർക്കാറിെൻറ സഹായം തേടുന്നത്. രണ്ടാം കോവിഡ് വരവിൽ സംസ്ഥാനത്തെ വ്യവസായശാലകൾക്ക് നിയന്ത്രണം വന്നപ്പോൾ ഇവിടത്തെ ഫുഡ്, പാക്കിങ് മെറ്റീരിയൽ കമ്പനികൾക്ക് പൂർണമായും മറ്റുള്ളവക്ക് 50 ശതമാനവും പ്രവർത്തിക്കാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാൽ, വൈദ്യുതി ചാർജ്, ബാങ്ക് വായ്പയുള്ളവരുടെ തിരിച്ചടവ് , നികുതി എല്ലാം നൽകണം. വൈദ്യുതി ഉപയോഗിച്ചില്ലെങ്കിലും ഫിക്സഡ് ചാർജ് അടക്കണം. ജീവനക്കാർക്ക് ശമ്പളം നൽകണം.
കമ്പനികളിലെ പ്രധാന ജീവനക്കാരിൽ ഭൂരിഭാഗവും ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുമെത്തുന്നവരായിരുന്നു. ഇവരിൽ പലർക്കും ജോലിക്കെത്താൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. കോവിഡ് രൂക്ഷമായപ്പോൾ കമ്പനികളിലെ വ്യവസായ ആവശ്യത്തിനുള്ള സിലിണ്ടറുകൾ മെഡിക്കൽ ഓക്സിജൻ സിലിണ്ടർ ആക്കാൻ വ്യവസായ വകുപ്പ് നിർദേശപ്രകാരം ആശുപത്രികൾക്കും മറ്റുമായി വിട്ടു നൽകി. എന്നാൽ, അവസ്ഥയിൽ മാറ്റം വന്നപ്പോൾ ഇവ തിരികെ ലഭിക്കുന്നത് സുഗമമായില്ല. പലയിടങ്ങളിൽ വിന്യസിച്ചിരിക്കുന്നതിനാൽ സ്വയം തിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് മൂലം എൻജിനീയറിങ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക് പ്രവർത്തനം തുടങ്ങാനാകാത്ത അവസ്ഥയാണ്.
അയൽ സംസ്ഥാനങ്ങളും ലോക് ഡൗണിലായതിനാൽ ആവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്യാനൊ ഉൽപന്നങ്ങൾ കയറ്റി അയക്കാനോ കഴിയാത്ത സാഹചര്യമാണ്. സാമ്പത്തിക ഇടപാടുകൾ സ്തംഭിച്ചു. മുടക്കിയ പണം തിരിച്ചെടുക്കാനാകാത്ത അവസ്ഥയാണ്. സർക്കാറിന് ഏറെ നികുതി നൽകി വരുന്ന വ്യവസായശാലകൾക്ക് ഇപ്പോഴത്തെ പ്രത്യക സാഹചര്യത്തിൽ സർക്കാറിൽ നിന്നും ഇടപെടലുണ്ടായാലെ നിലനിൽക്കാനാകൂ. വായ്പകൾ തിരിച്ചടവിലും, ഫിക്സഡ് വൈദ്യുതി ചാർജ് നൽകുന്നതിലും പ്രേത്യക പാക്കേജ് സർക്കാർ കൊണ്ടുവരണം. പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണം. അല്ലെങ്കിൽ ഈ ലോക് ഡൗണോടെ പല സ്ഥാപനങ്ങളിലും താഴ് വീഴുന്ന സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.