അംഗൻവാടിയും സ്മാർട്; മാസ്റ്റർ പ്ലാൻ തയാറായി
text_fieldsതിരുവനന്തപുരം: അംഗൻവാടികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള സ്മാർട്ട ് അംഗൻവാടി പദ്ധതിയുടെ മാസ്റ്റർ പ്ലാനും മൊഡ്യൂളും തയാറായെന്ന് മന്ത്രി കെ.കെ. ശൈലജ നിയ മസഭയിൽ അറിയിച്ചു. സംസ്ഥാനത്തെ അംഗൻവാടികളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കുറയുന്ന ത് മൂലം അവിടെനിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾ ഉപയോഗിക്കപ്പെടാതെ പോകുന്നെന്ന കെ.എസ്. ശബരീനാഥിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിലവിൽ പ്രീ പ്രൈമറി മേഖലയിൽ പോഷകാഹാരത്തിനുൾപ്പെടെ സർക്കാർ മുടക്കുന്ന ഫണ്ട് പലപ്പോഴും ഉപകരിക്കപ്പെടാതെ പോകുന്നു. അംഗൻവാടികളിൽ കുട്ടികളെ ഉറപ്പാക്കാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കണമെന്നും ശബരീനാഥ് ആവശ്യപ്പെട്ടു.
കുട്ടികളുടെ ഗണിത ബോധം, ഭാഷാപഠനം, സ്വഭാവ രൂപവത്കരണം തുടങ്ങിയവ മെച്ചപ്പെടുംവിധം ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സ്മാർട്ട് അംഗൻവാടി പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.