സ്മാര്‍ട്ട് സിറ്റി കേരളത്തിന്റെ മുഖച്ഛായ മാറ്റും -സിദ്ദീഖ് അഹമ്മദ്
text_fieldsകോഴിക്കോട്: കേരളത്തിനും തമിഴ്‌നാടിനും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പാലക്കാട്ട് പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പ്രോജക്‌ടെന്ന് ഇറം ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
മിഡിലീസ്റ്റില്‍ നിന്നടക്കം പുറത്തുനിന്ന് വലിയ നിക്ഷേപം ഇതിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യ-അറബ് കൗണ്‍സില്‍ കോ ചെയര്‍മാനായ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നവേഷനെയും വളര്‍ച്ചയെയും ഗണ്യമായി പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ മുഖച്ഛായക്ക് തന്നെ മാറ്റം കൊണ്ടുവരും. വ്യവസായ മേഖലയെന്ന നിലയില്‍ പാലക്കാടിനും പദ്ധതി ഏറെ ഗുണകരമാകും. വളരെ വലിയ തൊഴില്‍ സാധ്യതകളാണ് ഈ പദ്ധതി തുറന്നിടുന്നത്.
പാലക്കാടിന് ഇത്തരമൊരു പദ്ധതി അനുവദിച്ചതിന് പാലക്കാട് സ്വദേശിയായ വ്യവസായിയെന്ന നിലയില്‍ കൂടി കേന്ദ്ര സര്‍ക്കാറിന് പ്രത്യേകം നന്ദി പറയുന്നു. വികസനത്തിലൂന്നിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.