സമസ്ത: സുലൈമാന്‍ മുസ്ലിയാര്‍ പ്രസിഡന്‍റ്; കാന്തപുരം ജന.സെക്രട്ടറി
text_fieldsതൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റായി ഇ. സുലൈമാന്‍ മുസ്ലിയാരെയും ജന.സെക്രട്ടറിയായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും തെരഞ്ഞെടുത്തു. തൃശൂരില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. കെ.പി. ഹംസ മുസ്ലിയാരാണ് ട്രഷറര്‍. എ.കെ. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അലി ബാഫഖി, എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ (വൈസ് പ്രസി.മാര്‍), പി. അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍, എ.പി. മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, പി.എം. അബ്ദുറഹ്മാന്‍ സഖാഫി പേരോട് (സെക്ര.മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
കൂടിയാലോചന സമിതി അംഗങ്ങള്‍: പി.ടി. കുഞ്ഞമ്മു മുസ്ലിയാര്‍, ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കെ.പി. മുഹമ്മദ് മുസ്ലിയാര്‍, എന്‍. അലി മുസ്ലിയാര്‍, പി.വി. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പി. ഹസന്‍ മുസ്ലിയാര്‍, സി.കെ. ബീരാന്‍കുട്ടി മുസ്ലിയാര്‍, പി.എ. ഹൈദ്രോസ് മുസ്ലിയാര്‍, കെ.കെ. അഹ്മദ്കുട്ടി മുസ്ലിയാര്‍, പി. ഹംസ മുസ്ലിയാര്‍, കെ. അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി, വി. മൊയ്തീന്‍കുട്ടി ബാഖവി, കെ. ഇബ്രാഹിം മുസ്ലിയാര്‍, ലിയാഉല്‍ മുസ്തഫ, എം. അബ്ദുറഹ്മാന്‍ ബാവ മുസ്ലിയാര്‍, ടി.കെ. അബ്ദുല്ല മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, എച്ച്. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, മുഹമ്മദലി സഖാഫി, അബ്ബാസ് മുസ്ലിയാര്‍, വി.പി. മൊയ്തു ഫൈസി, ടി. അബൂഹനീഫല്‍ ഫൈസി, എം.പി. അബ്ദുറഹ്മാന്‍ ഫൈസി, കെ. അബ്ദുറഹ്മാന്‍ ഫൈസി, മുഖ്താര്‍ ഹസ്റത്ത്്, കെ. എസ്. ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ജലീല്‍ സഖാഫി, ഫള്ല്‍ കോയമ്മ, അബ്ദുല്‍ അസീസ് സഖാഫി, എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.