വിവാഹ ആഭാസങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം -എസ്.എം.എഫ്
text_fieldsതേഞ്ഞിപ്പലം: മുസ്ലിം വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള ആഭാസങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമെതിരെ മഹല്ലു ജമാഅത്തുകളും ഖതീബുമാരും ജാഗ്രത പുലര്‍ത്തണമെന്നും രക്ഷിതാക്കളിലും യുവാക്കളിലും ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു.
വിവാഹം പരിശുദ്ധമാണ്. അതിനെ പരിഹാസ്യമാക്കരുത്. സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും അഹങ്കാരത്തില്‍ മതിമറന്ന് ആറാടുന്നത് വിശ്വാസി സമൂഹത്തിന് യോജിച്ചതല്ല. വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്ന നിലപാടുകള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഉമര്‍ ഫൈസി മുക്കം, കെ.എം. സൈതലവി ഹാജി കോട്ടക്കല്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി സ്വാഗതവും സെക്രട്ടറി ബദറുദ്ദീന്‍ അഞ്ചല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.