കുടുംബ പോരാട്ടത്തിൽ വിജയം ചെറിയച്ഛനൊപ്പം
text_fieldsകുഴൽമന്ദം: മഞ്ഞാടിയിലെ പോരാട്ടം കുടുംബക്കാർ തമ്മിലായിരുന്നു. എതിർ സ്ഥാനാർഥി തെൻറ ചെറിയച്ഛനാണെന്ന് അറിഞ്ഞിട്ടും മത്സര രംഗത്തേക്കിറങ്ങിയ നിയമവിദ്യാർഥിയായ സ്മിജയുടെ പോരാട്ട വീര്യം ശ്രദ്ധേയമായിരുന്നു. പക്ഷേ ചെറിയച്ഛനു മുമ്പിൽ സ്മിജക്ക് അടിയറവു പറയേണ്ടിവന്നു.
പഞ്ചായത്തിൽ 13ാം വാർഡായ മഞ്ഞാടിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് സ്മിജ രാജൻ മത്സരിച്ചത്. അച്ഛെൻറ പിതൃസഹോദരപുത്രനും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ സി. ജയപ്രകാശായിരുന്നു എതിർ സ്ഥാനാർഥി. xxx വോട്ടുകൾക്കായിരുന്നു ജയപ്രകാശെൻറ ജയം.
കോൺഗ്രസ് രാഷ്ട്രീയ കളരിയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള കെ.വി. രാജെൻറ മകളാണ് സ്മിജ. കെ.എസ്.യുവിലൂടെ വളർന്ന് മഹിളാ കോൺഗ്രസ് യുവജനവിഭാഗത്തിെൻറ ജില്ല ചെയർപേഴ്സൺവരെ എത്തി നിൽക്കുന്നു. പട്ടികജാതി ക്ഷേമ സമിതി ഭാരവാഹിയും കർഷകതൊഴിലാളി യൂനിയൻ സജീവ പ്രവർത്തകനുമാണ് സി. ജയപ്രകാശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.