വിദേശമന്ത്രിതല സമ്മേളനത്തിൽ സ്മിത മേനോെൻറ സാന്നിധ്യം; മലക്കംമറിഞ്ഞ്് വി. മുരളീധരൻ
text_fieldsകോഴിക്കോട്: മാധ്യമപ്രവർത്തകയായി വിദേശമന്ത്രിതല സമ്മേളനത്തിൽ യുവതിയെ പെങ്കടുപ്പിച്ച വി. മുരളീധരെൻറ നടപടി കൂടുതൽ വിവാദത്തിലേക്ക്. മുരളീധരെൻറ അനുമതിയോെടയാണ് അബൂദബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല കൂട്ടായ്മയുടെ സമ്മേളനത്തിൽ പെങ്കടുത്തതെന്നാണ് സ്മിത മേനോൻ വിശദീകരിച്ചത്. സംഭവം വിവാദമായതോടെ തനിക്കെങ്ങനെ അനുമതി കൊടുക്കാനാവും എന്ന ചോദ്യമായിരുന്നു മുരളീധരൻ ചോദിച്ചത്. യുവതിയുടെ വിശദീകരണം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെ കേന്ദ്രമന്ത്രി മലക്കംമറിഞ്ഞു.
ഗുരുതരമായ ചട്ടലംഘനം ഇൗ വിഷയത്തിൽ ഉണ്ടായതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മന്ത്രിയുടെ ഒൗദ്യോഗിക സംഘത്തിൽ പെടാത്തയാൾ ഒരു അന്താരാഷ്ട്ര മന്ത്രിതല സമ്മേളനത്തിൽ സംബന്ധിക്കുക, വിദേശമന്ത്രിമാരോടൊപ്പം യോഗത്തിൽ മുൻനിരയിലിരിക്കുക, മന്ത്രിമാരുൾപ്പെടെ സംഘത്തോടൊപ്പം ഒൗദ്യോഗിക ഫോേട്ടാ സെഷനിൽ വരെ പെങ്കടുക്കുക തുടങ്ങിയവയെല്ലാം അസാധാരണമായ നടപടികളായാണ് വിലയിരുത്തപ്പെടുന്നത്.
സ്മിത മേനോൻ എന്നയാൾ മന്ത്രിയുടെ ഒൗേദ്യാഗിക സംഘത്തിലില്ലെന്നാണ് യു.എ.ഇയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്. പിന്നെയെങ്ങനെ യോഗങ്ങളിലും ഒൗദ്യോഗിക വിരുന്നുകളിലും സ്മിത മേനോന് പെങ്കടുക്കാനായി എന്ന ചോദ്യങ്ങൾക്കാണ് ഉത്തരം കിട്ടാത്തത്. അംഗീകൃത മാധ്യമപ്രവർത്തകയല്ലാത്ത ഒരാൾക്ക് എങ്ങനെ പ്രവേശനം സാധ്യമായി എന്നതും സംശയകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.