നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് പുക; പരിഭ്രാന്തരായി തീർഥാടകർ
text_fieldsശബരിമല: നിലയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
പമ്പയിൽ നിന്ന് നിലയ്ക്കൽ ബസ് സ്റ്റാൻഡിലേക്ക് തീർഥാടകരുമായി എത്തിയ കെ.എസ്.ആർ.ടി.സി എ.സി ലോ ഫ്ലോർ ബസിന്‍റെ പിൻവശത്ത് നിന്നാണ് പുക ഉയർന്നത്. തീർഥാടകരെ ഇറക്കിയ ശേഷം പാർക്കിങ് ഭാഗത്തേക്ക് പോകുന്നതിനിടെ ബസിൽ നിന്നും പുക ഉയരുകയായിരുന്നു.
പുക ഉയരുന്നത് കണ്ട് ബസിന് സമീപമുണ്ടായിരുന്ന തീർഥാടകർ ഓടി മാറി. നിലയ്ക്കലിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി പുക നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല. സാങ്കേതിക തകരാറാണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
നിലക്കൽ-പമ്പ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ലോ ഫ്ലോർ ബസ് രണ്ടാഴ്ച മുമ്പ് പൂർണമായും കത്തി നശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.